മുൻധാരണകളെ തിരുത്തുന്ന ഫലങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നതെന്ന് മുസ്ലീലീഗ് അദ്ധ്യക്ഷന്‍ സാദിഖലി തങ്ങൾ. ഇന്ത്യൻ ജനത മാറിയിരുക്കുന്നു എന്നതിന്‍റെ തെളിവാണിത്. ഭരണഘടനയും , മതേതരത്വവും സംരക്ഷിക്കാൻ കൂടെ ഉണ്ട് എന്ന് ഇന്ത്യൻ ജനത വിളിച്ച് പറയുകയാണ്. ബിജെപിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞു പോയി. ദേശീയ രാഷ്ട്രീയത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ശക്തിയായി ഇന്ത്യ മുന്നണി മാറി. ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുംബത്തിന് കീഴില്‍ മുസ്ലീം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പികെ കുഞ്ഞാലിക്കുടി പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, ലീഗ് സ്വാധീന മേഖലകളിലെല്ലാം മികച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.