ജനശ്രദ്ധ നേടാനാണ് ഇപ്പോൾ ഗണപതിവട്ടവുമായിട്ട് സുരേന്ദ്രൻ ഇറങ്ങിയിരിക്കുന്നതെന്ന് കെ മുരളീധരൻ. ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീർ പറഞ്ഞപ്പോൾ കോണ്‍ഗ്രസ് ശക്തമായി എതിർത്തു, അത് ഗണപതി മതവിശ്വാസികളുടെ വികാരമാണ് എന്നതിനാലാണെന്നും ,സുൽത്താൻ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നുവെന്നും തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുൽത്താൻ ബത്തേരിയും കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമനും ഗണപതിയുമൊക്കെ വോട്ടുകിട്ടാൻ ദുരുപയോഗം ചെയ്യുകയാണ് ബി ജെ പി.കോൺഗ്രസുകാർ വിശ്വാസികളൊക്കെത്തന്നെയാണ്.പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാറില്ലെന്നും മുരളീധരൻ പറഞ്ഞു.