Untitled design 2025 01 01T164747.991

കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ നിതക്ക് സസ്പെൻഷൻ. ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുമ്പോൾ പിപിആർ ലൈസൻസ് ആവശ്യമാണ് അതിന് നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് വിഭാഗങ്ങളുടെ അനുമതി വേണം.  എന്നാൽ പരിപാടിയുടെ സംഘാടകർ തലേദിവസമാണ് അനുമതിക്കായി ഹെൽത്ത് ഇൻസ്പക്ടറെ സമീപിച്ചത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പരിപാടിയാണെന്നും സാംസ്കാരിക പരിപാടി മാത്രമാണെന്നും സംഘാടകർ ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചതിനാൽ  താൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മറുപടി നൽകി. എന്നാൽ ഈക്കാര്യം മേയറേയോ, സെക്രട്ടറിയേയോ മറ്റ് മേലധികാരികളേയോ അറിയിച്ചില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *