മദ്ധ്യകേരളത്തില്‍ പെരുമ്പാവൂരിന്റെ പരിസരഭൂമികയായ, വളയന്‍ചിറങ്ങരയില്‍ പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് രാത്രിയില്‍ കുട്ടയും വട്ടിയും കുടയും നെയ്ത് പട്ടിണികൂടാതെ കഴിയാന്‍ വക കണ്ടെത്തുക. അയിത്തം കല്പിച്ച് സമൂഹം പടിക്കു പുറത്ത് നിര്‍ത്തിയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ, മാധവന്‍ എന്ന വ്യക്തിയുടെ ജീവിത വിജയത്തിന്റെ ചിത്രീകരണത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന ആത്മകഥ. കേവലമായ സാമൂഹ്യവ്യവസ്ഥയില്‍നിന്ന് സ്വയം പ്രതിരോധിച്ചുകൊണ്ട് കീഴാളജീവിതത്തിന്റെ തീക്ഷ്ണതയും ദൈന്യതയും മറികടന്ന ഒരു മനുഷ്യന്റെ ജീവിതകഥ. ഇത് ഒരേസമയം മണ്ണിനോട് മല്ലടിച്ച് മുന്നേറിയ ഒരു തൊഴിലാളിയുടെയും പിന്നീട് സ്വയം ആര്‍ജിച്ചെടുത്ത ഉദ്യോഗത്തിന്റെ ഉന്നതപടവുകള്‍ കയറിയ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെയും അനുഭവരേഖ. ‘മുണ്ടകന്‍കൊയ്ത്തും മുളയരിപ്പയസവും’. പി.കെ മാധവന്‍. ഡിസി ബുക്‌സ്. വില 324 രൂപ.