എം.ടി വാസുദേവൻ നായർ വിടവാങ്ങി . ജീവിത സാഹചര്യങ്ങളെ തൂലികയിലേക്ക് ആവാഹിച്ച പ്രതിഭക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീട് ‘സിത്താര’യിൽ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാകും അവസാന യാത്ര. സംസ്കാരം 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. സാമൂഹിക സാംസ്കാരിക ചലച്ചിത്രരംഗത്തെ പ്രമുഖരും അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഒരു നോക്കു കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം ദേശീയ നേതാക്കൾ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചു.
എം.ടിക്ക് വിട
