മരണാഭിമുഖ്യം മലയാളനോവലില്‍ പുതുമയൊന്നുമല്ല. പക്ഷേ, ആ ആഭിമുഖ്യമുള്ളപ്പോഴും ഈ നോവല്‍ ജീവിതത്തിലേക്കുള്ള ചില വഴികളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. യാദൃച്ഛികതയ്ക്ക് മുഖ്യസ്ഥാനം കല്പിച്ചുകൊണ്ടാണ് നോവലിസ്റ്റ് ബാഹിസിന്റെ കഥ പറയുന്നത്. ജീവിതമൂല്യങ്ങളെ തിരസ്കരിച്ചുകൊണ്ടണ്ട് മരണത്തിന്റെ നിത്യയാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരാനായിരുന്നു ആധുനികര്‍ക്ക് താത്പര്യം. എന്നാല്‍, പുതിയ നോവലെഴുത്തുകാര്‍ ഇതില്‍നിന്ന് എങ്ങനെ വ്യത്യസ്തരാവുന്നു എന്നാണ് നാം ആലോചിക്കേണ്ടത്. ‘മൃത്യുയോഗം’. അക്ബര്‍ കക്കട്ടില്‍. ഡിസി ബുക്സ്. വില 189 രൂപ.
മൃത്യുയോഗം
