ചൈനയിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ ദൃഢമായി ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇന്ത്യയും തുർക്കിയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർന്നതിൽ തുർക്കി ഇന്ത്യയെ വിമർശിക്കുകയും പാകിസ്ഥാനുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയ്ക്കെതിരായ ഡ്രോൺ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിന് പാകിസ്ഥാൻ സൈന്യത്തിന് 350-ലധികം ഡ്രോണുകൾ തുർക്കി നൽകിയിരുന്നു.
മോദി എർദോഗാനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു
