ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യം നക്സൽ മുക്തമാക്കിയതെന്ന് അമിത് ഷാ. പാർലമെന്റിൽ നടന്ന നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും കൂട്ടിച്ചേർത്തു. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് മുക്തമായിട്ടുണ്ട്. നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തി. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തിയെന്നും ഗോത്ര വിഭാഗക്കാർക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
