വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ ബാങ്കുകൾ ഇപ്പോഴും പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം.
വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം വേണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ തുടക്കത്തിൽ നന്നായി ഇടപെട്ടിരുന്നു. അതിന് തുടർച്ച വേണം. സാമ്പത്തിക ബാധ്യതയുടെ കാര്യത്തിലടക്കം പ്രത്യേകിച്ച് സർക്കാർ ഇടപെടലുകൾ നല്ല നിലയിലുണ്ടാകണമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
.