എംഎല്‍എ പി.വി. അന്‍വര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് സൂചന. താന്‍ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തണമെന്നാണാണാവശ്യം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അടക്കം ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്. അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എ.ഡി.ജി.പി.യെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് അന്‍വറിന്റെ ആവശ്യം.