കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവര്‍ണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി മുഹമ്മദ് റിയാസ്. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഗവര്‍ണര്‍ക്ക് ഇങ്ങനെ ഇറങ്ങി നടക്കാന്‍ കഴിയില്ല. അത്ര ഭദ്രമാണ് കേരളത്തിലെ ക്രമസമാധാന നില. ഗവര്‍ണര്‍ തന്നെ അത് നേരിട്ട് തെളിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാരണം സെയ്താലിയുടെ പിന്മുറക്കാരാണ് എസ്എഫ്ഐ എന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവര്‍ണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി മുഹമ്മദ് റിയാസ്
