വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുമെ ന്നും പങ്കെടുത്തവർക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. പൗരത്വ നിയമഭേദഗതി, ആരാധലായ സംരക്ഷണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജികള്‍ തുടങ്ങിയവ വിശദീകരിച്ച് സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിന് തയ്യാറാകുന്നുവെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു.
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ. മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മുനമ്പത്തെ പ്രശ്ന പരിഹാരത്തിന് ആവശ്യമെങ്കിൽ നിർമനിർമാണം നടത്തും. മുനമ്പത്തെ ഭൂമി ഏറ്റെടുക്കാനും സർക്കാരിന് അവകാശമുണ്ട്. ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.
വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് മുസ്ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ഇന്ന് ചര്‍ച്ചയില്ല. ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടുവെന്നും കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാർ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗൗരവതരമല്ലെന്ന നിലപാടിൽ സിപിഎം. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ അനുമതി കൊടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും നിയമപരമായ വഴിയിലൂടെ നിജസ്ഥിതി തെളിയിക്കാനാകുമെന്നുമാണ് പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. അതോടൊപ്പം പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് പ്രകാശ് കാരാട്ട് ആരോപിക്കുന്നത്.
ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഗോകുലം ചിറ്റ്സിന്‍റെ കോര്‍പറേറ്റ് ഓഫീസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഇപ്പോൾ ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത് എന്ന കാര്യവും വ്യക്തമല്ല.
കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇഡി റെയ്‌ഡ്. അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള സംഘം കോർപറേറ്റ് ഓഫീസിലെത്തിയത്. ടാക്സി വാഹനങ്ങളിൽ ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു.
ഗോകുലം സ്ഥാപനങ്ങളിലെ ഇഡി റെയ്‌ഡ് എമ്പുരാൻ സിനിമയുടെ നിർമ്മാതാവെന്ന കാരണത്താലാണെന്ന് എൻകെ പ്രേമചന്ദ്രൻ. ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്നും ഫാസിസ്റ്റ് പ്രവണതയാണിതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം എസ്എഫ്ഐഒ കേസിലെ കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും വഖഫ് നിയമ ഭേദഗതി മതന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ദില്ലിയിലേക്ക്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്താൻ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചർച്ച നടത്തും. കേന്ദ്ര സ്‌ഫോടക വസ്തു നിയമപ്രകാരം തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാനായില്ല ഈ നിയമഭേദഗതിയ്ക്ക് വേണ്ടിയാണ് ദേവസ്വങ്ങൾ ശ്രമിക്കുന്നത്.
വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരം സിപിഎം പിബിയിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങൾ. യു വാസുകി, കെ ഹേമലത, മറിയം ധാവ്ലെ എന്നിവരിൽ രണ്ടു പേർ പിബിയിലെത്തും. അതോടൊപ്പം സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾ അടങ്ങുന്ന സംഘടന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമർശനങ്ങൾ.
ഭരണനിരയിൽ മുന്നയും യൂദാസും ഉണ്ടെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. എമ്പുരാനിലെ മുന്നയോ യൂദാസോ സുരേഷ് ഗോപി ആണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍, അത് കേട്ടയുടൻ അത് താനാണെന്ന് സുരേഷ് ഗോപിക്ക് തോന്നി. കേരളത്തിൽ ഒരു സിനിമയും നിരോധിക്കണമെന്ന് താനോ സിപിഎമ്മോ പറയില്ലെന്നും സുരേഷ് ഗോപിയോട് സഹാനഭൂതിയും സ്നേഹവും മാത്രമാണ് ഉള്ളത്, അദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോ സര്‍ക്കാരോ പോലും ഗൗരവമായി കാണുന്നില്ലെന്നും സുരേഷ് ഗോപിയെ എമ്പതിയോടെ കാണണമെന്നും ബ്രിട്ടാസ് പറഞ്ഞു.
വഖഫ് ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം. വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായെന്നും മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ബിജെപി ബുൾഡൊസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെയായിരുന്നു എന്ന ചോദ്യം നിലനിൽക്കും. പ്രതിപക്ഷ നേതാവ് എന്ത് കൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും ഉയർന്നു നിൽക്കുമെന്നും . ഇനിയുള്ള നിയമ രാഷ്ട്രീയ പോരാട്ടങ്ങളിൽ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന നോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.
പാർട്ടി കോൺഗ്രസിൽ നിന്ന് വിദേശ മലയാളിയെ പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി ലണ്ടനിലെ എഐസി. രാജേഷ് കൃഷ്ണയെ പുറത്താക്കിയത് കേന്ദ്ര കമ്മിറ്റിയെന്നാണ് ലണ്ടനിലെ പാർട്ടി ഘടകത്തില്‍ വിശദീകരണം. രാജേഷ് കൃഷ്ണക്കെതിരെ പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാൻ അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. അത് ഞങ്ങൾ മാനിക്കുന്നുവെന്നും എഐസി വ്യക്തമാക്കുന്നു. രാജേഷ് കൃഷ്ണയ്ക്കെതിരെ തങ്ങളുടെ മുന്നിൽ പരാതി ഇല്ലെന്നും ബ്രിട്ടന്‍ പാർട്ടി ഘടകം വ്യക്തമാക്കി.
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടൂത്ത് വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വിനോദ സഞ്ചാരികള്‍ സ്വന്തം നിലയ്ക്കോ താമസിക്കുന്ന റിസോര്‍ട്ടുകളുടെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാന്‍ പാടില്ലെന്നാണ് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ കര്‍ശന നിര്‍ദ്ദേശം. അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും തപോഷ് ബസുമതാരിഅറിയിച്ചു.
കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുനപരീക്ഷ നടക്കും. ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും.
കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ ഹാജരായി വിശദീകരണം നൽകി. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയത് മനഃപൂർവം അല്ലെന്നും പേപ്പറുകൾ നഷ്ടപ്പെട്ട ഉടൻ പൊലീസിന് പരാതി നൽകിയിരുന്നു എന്നും വിശദീകരണത്തിൽ പറയുന്നു. അധ്യാപകൻ ജോലി ചെയ്യുന്ന പൂജപ്പുര ഐസിഎം ഡയറക്ടറിൽ നിന്നും സർവകലാശാല വിശദീകരണം തേടും. ഇതിന് ശേഷം പരീക്ഷ കൺട്രോളർ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും മുനമ്പം സമരപ്പന്തലിൽ എത്തി ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അംഗത്വം നൽകി. റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികൾക്കൊപ്പമെന്നും വാക്കു തന്നാൽ പാലിക്കുന്നയാളാണ് നരേന്ദ്ര മോദിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു.
പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ തീരുമാനം. പ്രാഥമികമായി 368 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷനെ (കെഐഐഡിഎസ്) തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തി.
മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്.
നഗരസഭയുടെയും സർക്കാരിന്‍റെയും കണ്ണിൽ ഗുരുവായൂർ നഗരസഭ തീർത്തും മാലിന്യമുക്തമാണ് അതിന് നൽകാവുന്ന പ്രധാന അംഗീകാരവും നൽകി. എന്നാൽ നഗരസഭയുടെ ചില ഭാഗങ്ങൾ ഇപ്പോഴും മാലിന്യം കൊണ്ട് നിറയുന്നുവെന്നു റിപ്പോർട്. നൂറ് ശതമാനം മാലിന്യമുക്ത നഗരസഭയെന്ന പദവിക്ക് കളങ്കം ചാർത്തുന്ന നിലയിലാണ് ഗുരുവായൂർ നഗര മധ്യത്തിലെ മാലിന്യ കൂമ്പാരം.മാലിന്യമല പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അത് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
തൃശ്ശൂർ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ഗോപി കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത്. വൈദികൻ ശിരസിൽ കൈ തൊട്ട് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി പള്ളിയിൽ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്‍റെ ചെറിയൊരു രൂപവും വൈദികന്‍ സമ്മാനിച്ചു.
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ വിഷ്ണു സുനിൽ പന്തളം. ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ആണ് ആദ്യം പ്രതിയാക്കേണ്ടതെന്നും അവരുടെ ആരുടെയും പേര് പോലും എഫ്ഐആറിൽ ഇല്ല. ഉപദേശക സമിതിയിലെ കണ്ടാലറിയാവുന്ന രണ്ട് പേർ എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം തെന്നല ബാങ്ക് ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്. മുൻ ബാങ്ക് പ്രസിഡന്‍റും ലീഗ് നേതാവുമായ എൻ പി കുഞ്ഞി മൊയ്തീൻ, ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമായ മറ്റു ഏഴ് പേർക്കുമെതിരെയാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്. മലപ്പുറം ജോയിന്റ് രജിസ്ട്രാ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി രാജിവെച്ചിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയിൽപ്പെട്ട ആദർശിൻ്റെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്. കരുതൽ തടങ്കലെന്നാണ് വിവരം. ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം ആ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുൻ്റെ വിശദീകരണം.
കേരളത്തിൽ ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ കേരളത്തിന് മുകളിൽ വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു. അതോടൊപ്പം അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിന്‍റെ സംയോജന ഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി. ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്‍ററിനാണ് നഗരസഭ നോട്ടീസ് നൽകിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പത്തിലധികം ചത്ത കോഴികളെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം നിരവധി ഹിറ്റു ചിത്രങളിൽ അഭിനയിച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനിടെ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിയത് ഏഴ് റെസ്റ്റോറന്‍റുകളും ഭക്ഷണശാലകളും. ഭക്ഷ്യ സുരക്ഷ സംവിധാനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് നിയമലംഘനം കണ്ടെത്തിയ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കടന്നതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
സൗദി അറേബ്യയിൽ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്താണ് അദ്ദേഹം. 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി.
ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകൾ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളിൽ തൃപ്തരാകുന്നതിനേക്കാൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ദില്ലിയിൽ നടന്ന് സ്റ്റാർട്ട് അപ്പ് മഹാകുംഭ് 2025ൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ സ്റ്റാർട്ട് അപ്പ് മേഖല ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് പോലെയുള്ള ചെറുകിട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും കേന്ദ്ര മന്ത്രി സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ വിശദമാക്കി. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിൽ സന്തോഷം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
200 ഇന്ത്യക്കാർ ഉൾപ്പെടെ 250 യാത്രക്കാർ തുർക്കിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയിട്ട് 40 മണിക്കൂർ. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.യാത്രക്കാരിൽ ഒരാൾക്ക് പാനിക് അറ്റാക്ക് വന്നതോടെയാണ് വിമാനം ഇറക്കിയത്. മതിയായ സൌകര്യങ്ങളില്ലാത്ത വിമാനത്താവളത്തിൽ ഇറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും വിമാന കമ്പനി അറിയിച്ചു.
വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരും.പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും. ചർച്ചകളിൽ പങ്കെടുത്തവർക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. വിപുലമായ ചർച്ചയുടെ പ്രാധാന്യം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്‍റേയും സുതാര്യതയുടെയും അഭാവത്തിന്‍റെ പര്യായമായിരുന്നു. പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി പറഞ്ഞു
വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. പൗരത്വ നിയമഭേദഗതി, ആരാധലായ സംരക്ഷണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജികള്‍ തുടങ്ങിയവ വിശദീകരിച്ച് സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിന് തയ്യാറാകുന്നുവെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു.
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ. മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മുനമ്പത്തെ പ്രശ്ന പരിഹാരത്തിന് ആവശ്യമെങ്കിൽ നിർമനിർമാണം നടത്തും. മുനമ്പത്തെ ഭൂമി ഏറ്റെടുക്കാനും സർക്കാരിന് അവകാശമുണ്ട്. ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.
വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് മുസ്ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചതെന്നും മുസ്ളിങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍പറഞ്ഞതെന്നും നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്നും അദ്ദേഹം മറുപടി നല്‍കി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ഇന്ന് ചര്‍ച്ചയില്ല. ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടുവെന്നും കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാർ പറയുന്നു. 3000 രൂപയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചർച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗൗരവതരമല്ലെന്ന നിലപാടിൽ സിപിഎം. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ അനുമതി കൊടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും നിയമപരമായ വഴിയിലൂടെ നിജസ്ഥിതി തെളിയിക്കാനാകുമെന്നുമാണ് പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. അതോടൊപ്പം പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് പ്രകാശ് കാരാട്ട് ആരോപിക്കുന്നത്. പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഗോകുലം ചിറ്റ്സിന്‍റെ കോര്‍പറേറ്റ് ഓഫീസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ചില പരിശോധനകളെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍ എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. ഇപ്പോൾ ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത് എന്ന കാര്യവും വ്യക്തമല്ല.
കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇഡി റെയ്‌ഡ്. അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള സംഘം കോർപറേറ്റ് ഓഫീസിലെത്തിയത്. ടാക്സി വാഹനങ്ങളിൽ ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു.
ഗോകുലം സ്ഥാപനങ്ങളിലെ ഇഡി റെയ്‌ഡ് എമ്പുരാൻ സിനിമയുടെ നിർമ്മാതാവെന്ന കാരണത്താലാണെന്ന് എൻകെ പ്രേമചന്ദ്രൻ. ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്നും ഫാസിസ്റ്റ് പ്രവണതയാണിതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം എസ്എഫ്ഐഒ കേസിലെ കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും വഖഫ് നിയമ ഭേദഗതി മതന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ദില്ലിയിലേക്ക്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്താൻ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചർച്ച നടത്തും. കേന്ദ്ര സ്‌ഫോടക വസ്തു നിയമപ്രകാരം തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാനായില്ല ഈ നിയമഭേദഗതിയ്ക്ക് വേണ്ടിയാണ് ദേവസ്വങ്ങൾ ശ്രമിക്കുന്നത്.
വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരം സിപിഎം പിബിയിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങൾ. യു വാസുകി, കെ ഹേമലത, മറിയം ധാവ്ലെ എന്നിവരിൽ രണ്ടു പേർ പിബിയിലെത്തും. അതോടൊപ്പം സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾ അടങ്ങുന്ന സംഘടന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമർശനങ്ങൾ.
ഭരണനിരയിൽ മുന്നയും യൂദാസും ഉണ്ടെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. എമ്പുരാനിലെ മുന്നയോ യൂദാസോ സുരേഷ് ഗോപി ആണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍, അത് കേട്ടയുടൻ അത് താനാണെന്ന് സുരേഷ് ഗോപിക്ക് തോന്നി. കേരളത്തിൽ ഒരു സിനിമയും നിരോധിക്കണമെന്ന് താനോ സിപിഎമ്മോ പറയില്ലെന്നും സുരേഷ് ഗോപിയോട് സഹാനഭൂതിയും സ്നേഹവും മാത്രമാണ് ഉള്ളത്, അദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോ സര്‍ക്കാരോ പോലും ഗൗരവമായി കാണുന്നില്ലെന്നും സുരേഷ് ഗോപിയെ എമ്പതിയോടെ കാണണമെന്നും ബ്രിട്ടാസ് പറഞ്ഞു.
വഖഫ് ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം. വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായെന്നും മുസ്ലിങ്ങളുടെ ഭരണഘടനാ അവക