നിറങ്ങളുടെ ആഘോഷവുമായി ഇന്നു ഹോളി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീടുകളിലും തെരുവുകളിലുമെല്ലാം ഹോളി ആഘോഷത്തിന്റെ തിരക്കാണ്. വീടുകളും തെരുവുകളും സ്ഥാപനങ്ങളുമെല്ലാം ദീപാലംകൃതമാക്കിയും നിറങ്ങള്‍ വാരി വിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കലാവിരുന്നുകള്‍ ഒരുക്കിയുമെല്ലാമാണ് ആഘോഷം.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ഇന്നലെ പത്തു മണിക്കൂര്‍ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യുന്നത്.
ബ്രഹ്‌മപുരത്തെ അഞ്ചര മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിംഗിന് 54 കോടി രൂപയ്ക്കു കരാറെടുത്തവര്‍ നാലിലൊരു ഭാഗം പണിപോലും ചെയ്തില്ലെന്നും പരാതിക്കു പിറകേയാണ് മാലിന്യമലയ്ക്കു തീയിട്ടതെന്നും ആരോപണം. കഴിഞ്ഞ ഡിസംബര്‍ മാസത്തോടെ ബയോമൈനിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ സ്ഥാപനമാണു കരാര്‍ ഏറ്റത്. ബംഗളുരു ആസ്ഥാനമായുള്ള സോണ്‍ട ഇന്‍ഫ്രാടെക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി പരാതി നല്‍കിയതിനു പിറകേയാണ് തീപിടിത്തമുണ്ടായത്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് എങ്ങനെ കരാര്‍ കിട്ടിയെന്നു ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വന്‍. അവരുടെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. വൈക്കം വിശ്വന്‍ പറഞ്ഞു.
വര്‍ക്കലയിലെ പാരാഗ്ലൈഡിംഗ് അപകടത്തിന് പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ് അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ഫ്ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉടമകള്‍ ഒളിവിലെന്ന് പൊലീസ്.
പ്രതിഷേധങ്ങളില്‍ ആണ്‍കുട്ടികളെ പോലെ പാന്റ്‌സും ഷര്‍ട്ടും ധരിച്ചു പെണ്‍കുട്ടികള്‍ നടന്നാല്‍ പൊലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ പി ജയരാജന്റെ ജെന്റര്‍ ന്യൂട്രാലിറ്റി വിരുദ്ധമായ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ടാണ് വനിതാദിനത്തില്‍ ഗോവിന്ദന്‍ പ്രതികരിച്ചത്.
പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടും ധരിക്കാന്‍ പാടിെേല്ലന്നും മുടി ക്രോപ്പ് ചെയ്യാന്‍ പാടില്ലേയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ ഒരു വനിതാ സംഘടനയ്ക്കും പ്രതികരിക്കാനില്ലേ. ഇതുതന്നെയാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശമെന്നും സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ എസ്.ഗിരീഷ്‌കുമാര്‍(50), ഭാര്യ ശ്രീകല(48) എന്നിവര്‍ക്കു നേരെ ആക്രമണം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.
മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയില്‍. പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയില്‍ സംസ്ഥാനത്തുനിന്നു 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. കേരളത്തില്‍നിന്ന് 700 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മൊത്തം
രണ്ടായിരത്തോളം പ്രതിനിധികളുണ്ടാകും.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നേ കാല്‍ കിലോ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില സ്വര്‍ണമാണ് മൂന്നു വ്യത്യസ്ത കേസുകളിലായി പിടികൂടിയത്.
നിരവധി കേസുകളില്‍ പ്രതിയായ് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി കഞ്ചാവുമായി തിരുവനന്തപുരത്ത് പിടിയില്‍. കൂട്ടപ്പന കീര്‍ത്തനം വീട്ടില്‍ ശാന്തിഭൂഷണ്‍ (42) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇന്‍സ്‌പെക്ടറെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയാണ്.
സീരിയല്‍ നടി തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശി ഗീത എസ് നായര്‍ അന്തരിച്ചു. 63 വയസ് ആയിരുന്നു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനുമായ പി.സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) നിര്യാതനായി. അര്‍ബുദ രോഗംമൂലം ചികിത്സയിലായിരുന്നു.
പത്തനംതിട്ട: മേലെ വെട്ടിപ്രത്ത് കാറ് ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പാലക്കാട് സ്വദേശി സജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം ചവറയില്‍ 214 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവര്‍ അറസ്റ്റിലായത്.
ആളൂരില്‍ സംസാരശേഷിയില്ലാത്ത രണ്ടര വയസുകാരനെ കൊന്ന് അച്ഛന്‍ ജീവനൊടുക്കി. അഭിജിത് കൃഷ്ണ, അച്ഛന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛന്‍ തൂങ്ങിമരിച്ചനിലയിലുമായിരുന്നു.
പതിനേഴുകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അഭിനവ് ആണ് മരിച്ചത്.
ഡല്‍ഹി- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചില ഭാഗങ്ങളില്‍ വന്യജീവി പാസുകളുള്ള പുതിയ എക്സ്പ്രസ് വേ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നിര്‍മ്മിക്കുന്നത്. രണ്ടു മണിക്കൂറുകൊണ്ട് ഡല്‍ഹിയില്‍ എത്താവുന്ന പാതയാണിത്.
ബിഗ് ബോസ് താരവും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സന്ദീപ് സിംഗിനെതിരെ കേസ്. ജാതി അധിക്ഷേപ ആരോപണം അടക്കമുള്ള ആരോപണമാണുള്ളത്. യുപി തെരഞ്ഞെടുപ്പില്‍ മത്സരിച്ച അര്‍ച്ചന റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
ഡല്‍ഹി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണമെന്നാണു നോട്ടീസ്. അറസ്റ്റിലായ മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പം കവിതയെ ചോദ്യം ചെയ്യും.
ആസാമിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒരു നദിക്കു കുറുകേയുള്ള 89 പാലങ്ങള്‍ പൊളിക്കുമെന്ന് ആസാം സര്‍ക്കാര്‍. നഗരത്തിലെ എട്ടുകിലോമീറ്ററിനുള്ളിലാണ് ഇത്രയും പാലങ്ങളുള്ളത്. അതിനിടെ, പാലങ്ങള്‍ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രംഗത്തെത്തി.
വിദ്യാര്‍ത്ഥികളുമായി ഡേറ്റിംഗ് നടത്തിയാല്‍ അധ്യാപകരെ പിരിച്ചുവിടുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല. വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകരുതെന്നും അധ്യാപകരെ വിലക്കിയിട്ടുണ്ട്.