ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് കാര്‍ എംജി വിന്‍ഡ്സര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ആകര്‍ഷകമായ രൂപവും കരുത്തുറ്റ ബാറ്ററി പാക്കും സജ്ജീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂംവില 9.99 ലക്ഷം രൂപയാണ്. മൂന്ന് വേരിയന്റുകളിലും നാല് നിറങ്ങളിലുമാണ് കമ്പനി പുതിയ എംജി വിന്‍ഡ്സര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഈ ഇലക്ട്രിക് കാര്‍ ക്ലൗഡ് ഇവി എന്ന പേരിലാണ് വില്‍ക്കുന്നത്. ഇപ്പോള്‍ എംജി വിന്‍ഡ്സര്‍ എന്ന പേരില്‍ കമ്പനി ഇത് ഇവിടെ വിപണിയില്‍ അവതരിപ്പിച്ചു. വിന്‍ഡ്സര്‍ കാസിലിന്റെ പേരിലാണ് ഈ കാറിന്റെ പേര്. ഇംഗ്ലണ്ടിലെ ബെര്‍ക്ഷെയര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു രാജകൊട്ടാരമാണിത്.