അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ ഒന്നിക്കുന്ന ‘പ്രണയവിലാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങളില്‍ ഇടം പിടിക്കുന്നു. തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രത്തില്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് ഈണമൊരുക്കിയ ഗാനമാണിത്. കെ.ജെ.യേശുദാസ് ആണ് തൂവാനത്തുമ്പികള്‍ക്കു വേണ്ടി ഗാനം ആലപിച്ചത്. അശ്വിന്‍ വിജയന്‍, ഭരത് സജികുമാര്‍, ശ്രീജിഷ് സുബ്രഹ്മണ്യം, സച്ചിന്‍ രാജ് എന്നിവര്‍ ചേര്‍ന്നു പാട്ടിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് ഗാനം റീ അറേഞ്ച് ചെയ്തത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രണയവിലാസം’. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിച്ചിരിക്കുന്നു. മിയ ജോര്‍ജ്, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.