മുഖ്യമന്ത്രി പിണറായി വിജയനും, മകള്‍ വീണ വിജയനുമെതിരായ മാത്യു കുഴല്നാടൻ എം എൽ എ യുടെ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം 19 ലേക്ക് മാറ്റി. മാസപ്പടി ആരോപണത്തില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മാസപ്പടിയിൽ അന്വേഷണം വേണമോ, വേണമെങ്കിൽ അത് കോടതി നേരിട്ടുള്ള അന്വേഷണമാണോ അതോ വിജിലൻസ് അന്വേഷണമാണോ എന്നതിലാണ് കോടതിയുടെ തീരുമാനം അറിയിക്കുന്നത്.