കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ വിക്ടോറിസ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കി മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാരക്കും ബ്രെസക്കും ഇടയിലുള്ള വാഹനം അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പെട്രോള്‍, സി.എന്‍.ജി, ഹൈബ്രിഡ് പതിപ്പുകളില്‍ വാഹനം ലഭ്യമാകും. ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കുമായാണ് വിക്ടോറിസിന്റെ വരവ്. ഭാരത് എന്‍കാപ് റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍ വാഹനം കരസ്ഥമാക്കി. ആറ് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളാണ് വിക്ടോറിസിനുള്ളത്. 103 എച്ച്.പി കരുത്തും 139 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പെട്രോള്‍ എഞ്ചിനാകും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ഓപ്ഷനുകളിലാണുള്ളത്. ഫാക്ടറി ഇന്‍സ്റ്റാള്‍ഡ് സി.എന്‍.ജി കിറ്റും വാഹനത്തില്‍ ലഭ്യമാണ്. കൂടാതെ ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസിനുണ്ട്. മൂന്ന് ഡ്യുവല്‍ ടോണ്‍, 7 മോണോ കളറുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ബുക്കിംഗ് ഉടന്‍ ആരംഭിക്കും. ഉത്സവ സീസണിന് മുന്നോടിയായി വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കരുതുന്നത്. വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.