ടൊയോട്ടയുടെ ജനപ്രിയ എം.പി.വിയായ ഇന്നോവയുടെ എറ്റവും പുതിയ പതിപ്പാണ് ഇന്നോവ ഹൈക്രോസ്. ടൊയോട്ട- മാരുതി സുസുക്കി സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി മാരുതിയുടെ എം.പി.വി വരുകയാണ്. ഇത് ജൂലൈയോട ലോഞ്ച് ചെയ്യുമെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സെവന്‍ സീറ്റര്‍ വാഹനം മാരുതി ഉത്പന്നങ്ങളില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കും. ടൊയോട്ട ടിഎന്‍ജിഎ-സി ആര്‍ക്കിടെക്ചറില്‍ ആയിരിക്കും നിര്‍മ്മിക്കുക. ഇന്നോവ ഹൈക്രോസില്‍ കാണാവുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, കരുത്തുറ്റ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുകള്‍ വാഹനത്തിന് കരുത്ത് പകരും. പ്രീമിയം ഓഫറായി, പ്രതിവര്‍ഷം 10,000 യൂണിറ്റില്‍ താഴെ വില്ക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. സംയുക്ത സംരംഭത്തിന്റെ ഭാഗമായി മാരുതി സുസുക്കിയും ജപ്പാനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ടയും തമ്മില്‍ കരാറുകള്‍ ഉണ്ട്. ഇന്നോവ ഹൈക്രോസിന്റെ മാരുതിയുടെ പതിപ്പിന് വേറിട്ട ചില സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ഉണ്ടായേക്കും.