വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക് എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാന്‍ഗോഗ് മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്‍ത്ത നിര്‍വൃതി അനുഭവിക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു മനുഷ്യനാണ് മുന്നില്‍ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; ശവംവാരി!. ‘മരണക്കൂട്ട് :ഒരു ‘ശവംവാരി’യുടെ ആത്മകഥ’. വിനു പി, നിയാസ് കരിം. മാതൃഭൂമി. വില 180 രൂപ.