മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നവംബര്‍ 23ന് ‘കാതല്‍’ തിയറ്ററുകളില്‍ എത്തും. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലില്‍ അവതരിപ്പിക്കുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ നവംബര്‍ 23ന് മുന്‍പ് ചിത്രം പ്രദര്‍ശിപ്പിക്കുമോ ആതോ തിയറ്റര്‍ റിലീസിന് ശേഷമാകുമോ കാതല്‍ മേളയില്‍ എത്തുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടാതെ ഐഎഫ്എഫ്‌കെയിലും കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദര്‍ശനം. ഡിസംബര്‍ 8 മുതലാണ് ഐഎഫ്എഫ്‌കെ സംഘടിപ്പിച്ചിരിക്കുന്നത്. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം.