മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ് എന്നാൽ കടുവ കൂട്ടിൽ ആയത് 53 ആം ദിനമാണ്. കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് ഇന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്.
മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി
