മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സ്‌യുവി300 സബ്കോംപാക്റ്റ് എസ്യുവിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പ്രതീക്ഷിച്ചാണ് ഈ നടപടി. ഈ തീരുമാനം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും രാജേഷ് ജെജുരിക്കര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര എക്‌സ്‌യുവി300 ഫേസ്ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ആഴ്ചകളില്‍ ഇത് ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്ഡേറ്റ് ചെയ്ത എക്‌സ്‌യുവി300ല്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളില്‍ ഫീച്ചറുകളിലും സ്‌റ്റൈലിംഗിലും മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്നു. എഞ്ചിന്‍ ലൈനപ്പ് പ്രീ-ഫേസ്ലിഫ്റ്റ് മോഡലില്‍ നിന്ന് മാറ്റമില്ലാതെ തുടരുമെങ്കിലും, കോംപാക്റ്റ് എസ്യുവി ഒരു ഐസിന്‍-സോഴ്സ്ഡ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ട്രാന്‍സ്മിഷന്‍ നിലവിലുള്ള 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ലഭ്യമാകും. പുതുക്കിയ പതിപ്പില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, പിന്‍ എയര്‍-കോണ്‍ വെന്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടാം.