രാജ്യത്തെ ജനപ്രിയ എസ്യുവി ബ്രാന്‍ഡാണ് പൂനെ ആസ്ഥാനമായുള്ള ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെയും 2025 മാര്‍ച്ച് മാസത്തിലെയും വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു. റെക്കോഡ് വില്‍പ്പനയാണ് കമ്പനി നേടിയതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 5,51,487 യൂണിറ്റ് എസ്യുവി വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4,59,864 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ മഹീന്ദ്ര അഞ്ച് ലക്ഷം വില്‍പ്പന നാഴികക്കല്ല് കടക്കുന്നത് ഇതാദ്യമായാണ്. 2025 മാര്‍ച്ചില്‍, മഹീന്ദ്ര വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം വില്‍പ്പന 83,894 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍, മഹീന്ദ്രയ്ക്ക് 48,048 എസ്യുവികള് വില്ക്കാന് കഴിഞ്ഞു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വളര്‍ച്ച കൈവരിച്ചു. മൊത്തം വാണിജ്യ വാഹന വില്‍പ്പന 23,951 യൂണിറ്റായിരുന്നു. മാര്‍ച്ചില്‍ കമ്പനി ആകെ 48,048 എസ്യുവികള് വിറ്റു. ഇത് 18 ശതമാനം വളര്‍ച്ചയും ആകെ 83,894 വാഹനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം വളര്‍ച്ച.
അഞ്ച് ലക്ഷം വില്‍പ്പന കടന്ന് മഹീന്ദ്ര
