മഹീന്ദ്രയുടെ എസ്‌യുവി ബി ഇ 6ന്റെ ഉയര്‍ന്ന മോഡലുകളുടെ വില പ്രഖ്യാപിച്ചു. പാക്ക് വണ്‍, പാക്ക് ടു, പാക്ക് ത്രീ എന്നീ മൂന്നു വേരിയന്റുകളില്‍ ബി ഇ 6 എത്തുമ്പോള്‍, ഏറ്റവും ഉയര്‍ന്ന മോഡലായ പാക്ക് ത്രീയ്ക്ക് 26.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരുന്നത്. പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബി ഇ 6 ന്റെ ബുക്കിങ് ആരംഭിക്കുന്നത് ഫെബ്രുവരി 14 നാണെന്നു മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യ ആഴ്ച മുതല്‍ വാഹനത്തിന്റെ വിതരണവും ആരംഭിക്കും. മഹീന്ദ്രയുടെ എക്‌സ്ഇവി 9ഇയുടെ ഉയര്‍ന്ന വേരിയന്റിന് എക്‌സ് ഷോറൂം വില 30.50 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ വേരിയന്റായ പാക്ക് വണ്ണിന് 21.90 ലക്ഷം രൂപയാണ് വില. അടിസ്ഥാന, ഉയര്‍ന്ന വേരിയന്റുകളുടെ വിലകള്‍ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും രണ്ടു വാഹനങ്ങളുടെയും പാക്ക് ടു വിന്റെ വില പ്രഖ്യാപനം മഹീന്ദ്ര നടത്തിയിട്ടില്ല. മാര്‍ച്ചില്‍ തന്നെ ഈ വാഹനവും വിതരണത്തിനെത്തും.