മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകൾ ഇന്നു മുതൽ ആരംഭിക്കാൻ തീരുമാനിച്ചത്. വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ തുടര്‍ന്ന് എസ്എഫ്ഐ, കെ എസ് യു, ഫ്രറ്റേണിറ്റി സംഘടനകളിൽ പെട്ട മൂന്ന് വിദ്യാർത്ഥികൾക്ക് സംഘർഷങ്ങളിൽ പരിക്കേറ്റിരുന്നു. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ് മണിക്ക് ശേഷം ആരെയും ക്യാംപസിൽ അനുവദിക്കില്ല. സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും ക്യാംപസിൽ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
മഹാരാജാസ് കോളേജ് തുറന്നു
