കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വിരുമന്‍’. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘വിരുമന്‍’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മധുര വീരന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ‘വിരുമന്‍’ വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേലന്‍ ബി കാര്‍ത്തിക്കും സൂര്യക്കും ഡയമണ്ട് ബ്രേയ്‌സ്‌ലെറ്റ് സമ്മാനിച്ചിരുന്നു. സംവിധായകന്‍ മുത്തയ്യയ്ക്ക് ഡയമണ്ട് മോതിരവും സമ്മാനമായി നല്‍കി. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇതുവരെ മൊത്തം കളക്ഷന്‍ 40.45 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. അതിഥി ഷങ്കറാണ് നായിക.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരന്‍ നായികയായ തെലുങ്ക് ചിത്രമാണ് ‘കാര്‍ത്തികേയ 2’. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘കാര്‍ത്തികേയ 2’ എന്ന ചിത്രത്തിലെ ഗാനത്തിനറെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. കേവലം 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ആറ് ദിവസം കൊണ്ട് 33 കോടി രൂപയാണ് നേടിയിരിക്കുന്നത്. ‘കാര്‍ത്തികേയ 2’ ഹിന്ദി പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴാണ് ‘കാര്‍ത്തികേയ 2’ മുന്നേറുന്നത്. ‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തിയത്.
തവണകള്‍ അടക്കുന്നതില്‍ വീഴ്ച്ച വന്നതും കാലാവധി പൂര്‍ത്തീകരിക്കാത്തതുമായ പോളിസികള്‍ പുതുക്കാന്‍ ഉപഭോക്താക്കള്‍ക്ക് എല്‍. ഐ.സി അവസരമൊരുക്കുന്നു. യൂലിപ് പോളിസികള്‍ ഒഴികെയുള്ള പോളിസികള്‍ക്ക് ആദ്യമായി പ്രീമിയം മുടങ്ങപ്പോയത് മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ പോളിസി പുനരാരംഭിക്കാം. ഒക്ടോബര്‍ 21 വരെയാണ് പദ്ധതി കാലാവധി. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പ്രീമിയം അടക്കാന്‍ പറ്റാതെ പോളിസി മുടങ്ങിപ്പോയവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ലേറ്റ് ഫീസില്‍ വളരെ ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനപ്രിയ സമൂഹമാധ്യമം ഫെയ്‌സ്ബുക് വിട്ടുപോകുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ ഫെയ്‌സ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളില്‍ 25 ശതമാനത്തിലധികം ഇടിവ് നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദക്ഷിണ കൊറിയയിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിന് 25 ശതമാനത്തിലധികം കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊബൈല്‍ ഇന്‍ഡെക്സ് അനുസരിച്ച് 2020 മേയില്‍ ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ 1.48 കോടിയായിരുന്നു എങ്കില്‍ കഴിഞ്ഞ മാസം ഇത് 1.1 കോടിയിലെത്തി. ഫെയ്‌സ്ബുക്കിലെ നിരവധി കൗമാരക്കാരായ ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് മാറിയിട്ടുണ്ട്.
2022 മാരുതി സുസുക്കി ആള്‍ട്ടോ കെ10 നെ 3.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. മോഡല്‍ ലൈനപ്പ് ആറ് വേരിയന്റുകളിലും (4 മാനുവല്‍, 2 എഎംടി) ആറ് എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളിലും എത്തുന്നു. 67 ബിഎച്ച്പി കരുത്തും 89 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 എല്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനാണ് ഈ പുതിയ ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനമുള്ള മോട്ടോര്‍ 24.39 കെഎംപിഎല്‍ (എംടി), 24.90 കെഎംപിഎല്‍ (എടി) ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അടുത്ത ഘട്ടത്തില്‍ പുതിയ മാരുതി ആള്‍ട്ടോ കെ10 സിഎന്‍ജി പതിപ്പ് കമ്പനി അവതരിപ്പിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഒരു കഥ പല ജീവിതങ്ങള്‍ വ്യത്യസ്ത കാഴ്ചകളിലൂടെ തെളിഞ്ഞു വരുന്ന സംഭവങ്ങള്‍ കാഴ്ചകള്‍ അടുക്കുമ്പോള്‍ കായല്‍ മരണം വെളിവാകുന്നു. ‘കായല്‍ മരണം’. റിഹന്‍ റഷീദ്. മാതൃഭൂമി ബുക്‌സ്. വില 199 രൂപ.
ആഗോള തലത്തില്‍ കാന്‍സര്‍ മൂലം നിരവധിപ്പേര്‍ മരിക്കാനുള്ള പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിദഗ്ധര്‍. 2019ല്‍ ആഗോളതലത്തില്‍ ഏകദേശം 4.45 ദശലക്ഷം കാന്‍സര്‍ മരണങ്ങള്‍ പുകവലി, മദ്യപാനം, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), മറ്റ് അപകട ഘടകങ്ങള്‍ എന്നിവ കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദി ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതില്‍ത്തന്നെ പുകവലിയാണ് കാന്‍സര്‍ മരണങ്ങളുടെ ഏറ്റവും പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കാന്‍സര്‍ മൂലം മരണം സംഭവിക്കാനുള്ള പ്രധാന കാരണങ്ങള്‍ ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശ അര്‍ബുദം എന്നിവയാണ്. കാന്‍സര്‍ മരണങ്ങളില്‍ 36.9 ശതമാനവും ഇതുമൂലമാണ് ഉണ്ടാകുന്നത്. പുരുഷന്മാരില്‍ ആമാശയ അര്‍ബുദം (6.6%), വന്‍കുടല്‍, മലാശയ അര്‍ബുദം (15.8%), അന്നനാള അര്‍ബുദം (9.7%) എന്നിവയാണ് പിന്നെ കൂടുതല്‍ മരണത്തിലേക്ക് നയിക്കുന്നവ. സ്ത്രീകളില്‍ ഇത് സ്തനാര്‍ബുദമാണ് (11%) . പുകയില ഉപയോഗം, മദ്യപാനം, സുരക്ഷിതമല്ലാത്ത സെക്‌സ്, റിസ്‌കി ഡയറ്റ് എന്നിവയാണ് ആഗോളതലത്തില്‍ കാന്‍സര്‍ കൂടാനുള്ള ബിഹേവിയറല്‍ റിസ്‌ക് ഫാക്ടേഴ്‌സ്. പുകവലി, മദ്യപാനം, ഉയര്‍ന്ന ബിഎംഐ പോലുള്ള അപകട ഘടകങ്ങള്‍ കാരണം ഏറ്റവും വലിയ ക്യാന്‍സര്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത് അഞ്ച് പ്രദേശങ്ങള്‍ മധ്യ യൂറോപ്പ് ( 82 മരണങ്ങള്‍), കിഴക്കന്‍ ഏഷ്യ ( 69.8), വടക്കേ അമേരിക്ക (66.), തെക്കന്‍ ലാറ്റിന്‍ അമേരിക്ക (64.2) പശ്ചിമ യൂറോപ്പ് 63.8) എന്നിവയാണെന്നാണ് ദി ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.