വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി ജനറൽ സെക്രട്ടറി പദവിക്ക് ചേർന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അക്കാര്യത്തിൽ സിപിഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണെന്നും അദ്ദേഹത്തെ കാറിൽ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണ്, അന്ന് മുഖ്യമന്ത്രി കാറിൽ കയറ്റിയില്ലെങ്കിൽ അതും വിവാദമായേനെയെന്നും എംഎ ബേബി പറഞ്ഞു. അതേസമയം പേരാമ്പ്ര വിഷയത്തിൽ ടിപി രാമകൃഷ്ണൻ നടത്തിയ പരാമർശം മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടണമെന്നും നടത്തപ്പെട്ട പ്രതികരണം തന്റെ അറിവൊടെയല്ല എന്നാണ് അദ്ദേഹം പറയുന്നതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശൻ പദവിക്ക് ചേർന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണമെന്ന് എംഎ ബേബി
