Untitled design 56

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരയും ക്രൈസ്തവ ദേവാലയങ്ങളും ഇന്ന് മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് പൊതുജനങ്ങളുടെ സുരക്ഷയും കമ്മ്യൂണിറ്റിയുടെ ക്ഷേമവും ഉറപ്പാക്കാനാണ് യുഎഇ അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ജെബൽ അലിയിലെ ഹിന്ദു ടെമ്പിൾ, ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവ ഇന്ന് മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ദുബായിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയും അടച്ചിടാൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി നിർദ്ദേശം നൽകിയതായി ചെയർമാൻ  സ്ഥിരീകരിച്ചു. ദുബായിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളും നേരിട്ടുള്ള പ്രാർത്ഥനാ ചടങ്ങുകൾ നിർത്തിവെച്ചു. ദുഃഖവെള്ളി ശുശ്രൂഷകൾ പല പള്ളികളും ഓൺലൈൻ വഴിയാണ് നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *