വിക്രം മുഖ്യവേഷത്തില്‍ എത്തുന്ന പാ രഞ്ജിത്ത് ചിത്രം ‘തങ്കലാനി’ലെ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്ത്. മിനിക്കി മിനിക്കി എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ചിത്രം സിന്ദൂരി വിശാല്‍ ആണ് പാടിയത്. ആഘോഷ ഗാനമാണ് പുറത്തുവന്നത്. പാര്‍വതിയുടെ ഗംഭീര നൃത്തമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ വിക്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്. ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനില്‍പ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് ‘തങ്കലാന്‍’. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘തങ്കലാന്‍’ തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാര്‍. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.