ഡല്‍ഹി വിജയ് ചൗക്കില്‍ പ്രതിഷേധ പരിപാടി നടത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. റോഡില്‍ കുത്തിയിരുന്ന രാഹുലിനെ പൊലീസ് ബലംപ്രയോഗിച്ചാണ് അറസ്റ്റു ചെയ്തത്. രമ്യ ഹരിദാസ് അടക്കമുള്ള എംപിമാരെ പോലീസ് വലിച്ചിഴച്ചു. കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ, ബെന്നി ബഹനാന്‍, വി.കെ ശ്രീകണ്ഠന്‍, ആന്റോ ആന്റണി, എം.കെ രാഘവന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍, സച്ചിന്‍ പൈലറ്റ്, അജയ് മാക്കന്‍, പവന്‍കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. […]
പ്രഭാത വാര്‍ത്തകള്‍ | 26. 07.2022
ലോക്സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ സ്പെന്‍പെന്‍ഡു ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സ്വാശ്രയ കോളജുകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാരിനോടു കേരള ഹൈക്കോടതി. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് […]
Shubarathri – 795 | പുതിയ രാഷ്ട്രപതി തിരുത്തുന്ന ചിന്താഗതികള്‍
ഗോത്രവര്‍ഗ വനിതാ വിഭാഗത്തില്‍ നിന്നൊരാള്‍ രാഷ്ട്രപതി ആകുമ്പോള്‍ പല മുന്‍വിധികളും തിരുത്തപെടുകയാണ്.
സായാഹ്ന വാര്‍ത്തകള്‍
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വര്‍ഷത്തില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരു വനിത രാജ്യത്തിന്റെ പ്രഥമ പൗരയായി, രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രവേശിച്ചത്. ഗാന്ധിജിയുടെ സ്മൃതികുടീരമായ രാജ്ഘട്ടില്‍ ആദരാഞ്ജലിയര്‍പ്പിച്ചശേഷമാണ് ദ്രൗപതി മുര്‍മു എത്തിയത്. ദളിതുകള്‍ക്കും സ്വപ്നം കാണാമെന്നതിന്റെ തെളിവാണ് തന്റെ യാത്രയെന്ന് രാഷ്ട്രപതിയായി ചുമതലയേറ്റ […]
