ബെല്‍ അമി | അദ്ധ്യായം 10 | രാജന്‍ തുവ്വാര അനാര്‍ക്കി രണ്ട് പ്രതിഭകള്‍ എന്റെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നും അവര്‍ ഈ വീട് സ്റ്റുഡിയോ ആയി ഉപയോഗിക്കുന്നുണ്ടെന്നും ഉളള വിവരം നൂതന്‍ ആണ് മാധ്യമസുഹൃത്തുക്കളിലൊരാളായ അഘോര്‍ കുല്‍ക്കര്‍ണിക്ക് നല്‍കിയത്. ബാംഗളൂര്‍ ഹെറാള്‍ഡിന്റെ കണ്‍ശാള്‍ട്ടന്റ് എഡിറ്റര്‍ ആയിരുന്നു കുല്‍ക്കര്‍ണി . ഒരു ദിവസം നൂതന്‍ വിളിച്ചപ്പോള്‍ ജൂഡിത്ത് വന്നുചേര്‍ന്ന വിവരവും അവളുടെ ചിത്രമെഴുത്തിന്റെ മികവിനെക്കുറിച്ചും ഞാന്‍ പറയുകയുണ്ടായി. നൂതന്‍ അപ്പോള്‍ സിംഗപ്പൂരില്‍ ഫാര്‍ ഈസ്റ്റ് ഇക്കണോമിക് റിവ്യൂവില്‍ ഒരു […]
ആൾട്ട് ന്യൂസ് സ്ഥാപകരായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും സമാധാനത്തിനുള്ള നോബൽ സമ്മാന സാധ്യതാപട്ടികയിൽ?
2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളെ ഒക്ടോബർ 7 ന് ഓസ്ലോയിൽ പ്രഖ്യാപിക്കാൻ ഇരിക്കേ സാധ്യതാ പട്ടികയിൽ ആൾട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ. 2018 ൽ നടത്തിയ ഒരു ട്വീറ്റിന്റെ പേരിൽ മുഹമ്മദ് സുബൈറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുബൈറിന്റെ അറസ്റ്റ് ഇന്ത്യക്ക് പുറത്തും പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഒരു മാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ സുബൈർ തിഹാർ ജയിലിൽ നിന്ന് […]
താൻ ഒരാളെയും ചവിട്ടി താഴ്ത്തി വളർന്ന നേതാവല്ലെന്ന് ശശി തരൂർ
തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂര്‍. മറ്റൊരാൾക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളർന്ന നേതാവല്ല താനെന്നും തരൂർ ഓർമിപ്പിച്ചു. കെ സി വേണുഗോപാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന അറിവ് മാധ്യമങ്ങളിൽ നിന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂർ പറഞ്ഞു. ഹൈക്കമാൻഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാർഗരേഖ അനുസരിച്ച് ഒരു പിസിസിയും നേതാവും ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണം പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെടുന്നുണ്ടെന്ന് അറിയിപ്പ് കൊടുത്തുവെന്നും തരൂർ പറഞ്ഞു. ലൈഫ് മിഷൻ അഴിമതി […]
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് സിബിഐ നോട്ടിസ്
ലൈഫ് മിഷൻ അഴിമതി കേസിൽ എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ചോദ്യംചെയ്യലിന് നാളെ രാവിലെ 10.30 ന് സി ബി ഐ ഓഫീസിൽ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ആവശ്യം. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നും യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന […]
തെലങ്കാന രാഷ്ട്ര സമിതി ഇനി ഭാരത രാഷ്ട്ര സമിതി
ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. ജെഡിഎസ് നേതാവ് കുമാരസ്വാമി, തമിഴ്‌നാട്ടിലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന്‍ എന്നിവര്‍ പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം […]
രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം; ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.
രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. പക്ഷേ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. തനിക്ക് എഐസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് […]
സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേയ്ക്കും; കെ മുരളീധരൻ എം പി
സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. പക്ഷേ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. തനിക്ക് എഐസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ പുറത്താക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്ത് ഭരണകക്ഷി നേതാക്കളെ […]
ഒക്ടോബര്‍ 5, ബുധന്‍
◾പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ പുറത്താക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്ത് ഭരണകക്ഷി നേതാക്കളെ അവരോധിച്ചു. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനം മാത്രമായി. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും ഇല്ലാതായി. ആഭ്യന്തര സമിതിയുടെ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപിയുടെ റിട്ടയേര്‍ഡ് ഐപിഎസ് […]
തങ്കം ആശുപത്രിയിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഐ എം എ .
പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധമറിയിച്ച് ഐ എം എ . അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കുമെന്നും . ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പറഞ്ഞ ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ചികിത്സാപിഴവ് പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഗൈനക്കോളേജിസ്റ്റുകളായ, ഡോ.പ്രിയദർശനി, ഡോ.നിള, ഡോ.അജിത് എന്നിവരെ പലക്കാട് ടൗൺ സൌത്ത് പൊലീസ് അറസ്റ്റ് […]
പാർലമെൻറി സമിതികളുടെ അധ്യക്ഷപദവികളിൽ നിന്ന് പ്രതിപക്ഷത്തെ നീക്കി പുനസംഘടിപ്പിച്ചു.
സുപ്രധാന പാർലമെൻറി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി പുനസംഘടിപ്പിച്ചു. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് പ്രതിപക്ഷ നേതാക്കളെ നീക്കിയത്. കോൺഗ്രസിന് പാർലമെന്ററി സമിതിയുടെ അധ്യക്ഷ പദം മാത്രമാണ് ഇപ്പോൾ ഉള്ളത്.ആഭ്യന്തര കാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കോൺഗ്രസ് എംപി മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപി എംപിയും റിട്ടയേർഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ നിയമിച്ചു. ശശി തരൂർ നയിച്ച ഐടി കാര്യ പാർലമെന്ററി […]
