◾പാല്‍വില ലിറ്ററിന് ഒമ്പതു രൂപയോളം വര്‍ധിപ്പിക്കണമെന്നു മില്‍മ. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനത്തോട വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്മാന് കെ എസ് മണി പറഞ്ഞു. ഇപ്പോള്‍ ലിറ്ററിന് അമ്പതു രൂപയാണു വില. പാല് വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കി. ◾രാജ്ഭവനിലേക്ക് ലക്ഷം പേരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എന്ന പേരിലാണ് എല്‍ഡിഎഫ് മാര്‍ച്ച് നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും […]
കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ പി ആര് സുനുവിനെ വിട്ടയച്ചു
കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ പി ആര് സുനുവിനെ വിട്ടയച്ചു തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര് സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം പി ആര് സുനുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഇന്നലെയാണ് പി ആര്. […]
ഉമ്മൻചാണ്ടി ഹാപ്പിയാണ്
ഉമ്മൻചാണ്ടി ഹാപ്പിയാണ് ജര്‍മനയില്‍ ലേസർ ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാപ്പിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഇന്ന് രാവിലെ ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ലേസർ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഷാഫി പറമ്പില്‍ എംഎല്‍എയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ ബർലിനിലെ […]
വിവാദ നെഹ്റു പരാമർശങ്ങൾക്ക് വിശദീകരണവുമായി കെ സുധാകരൻ
വിവാദ നെഹ്റു പരാമർശങ്ങൾക്ക് വിശദീകരണവുമായി കെ സുധാകരൻ ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള പരാമർശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസില്‍ ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നാണ് സുധാകരന്റെ വാദം. എതിര് ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണ് ശ്രമിച്ചത്. ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെയും കോണ്‍ഗ്രസിനോടും നെഹ്റുവിനോടും […]
ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രണ്ടു മലയാളികൾക്ക് അർജുന അവാർഡ്
ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രണ്ടു മലയാളികൾക്ക് അർജുന അവാർഡ് ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് സ്റ്റാർ ടേബിൾ ടെന്നീസ് താരം ശരത് കമൽ അച്ചന്തിനെ തെരഞ്ഞെടുത്തു. മലയാളികളായ ബാഡ്മിൻ്റൺ താരം എച്ച്.എസ് പ്രണോയി അത്ലറ്റ് എൽദോസ് പോൾ എന്നിവർക്ക് അർജുന അവാർഡ്. നവംബർ 30-ന് രാഷ്ട്രപതി കായിക അവാർഡുകൾ സമ്മാനിക്കും. ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിലും മിന്നുന്ന പ്രകടനമാണ് ശരത് കമൽ […]
Shubarathri – 901
പൂര്‍ണത എന്ന ഉപാസന : പൂര്‍ണത എന്ന വാക്കിന് മലയാളത്തിന്റെ അഭിമാനമായ എം.ടി നിര്‍വചിച്ചപ്പോള്‍… Upasana of perfection: When MT, the pride of Malayalam defined the word perfection…
ഒന്നരവര്‍ഷത്തിന് ശേഷം പണപ്പെരുപ്പനിരക്ക് ഒറ്റ അക്കത്തിലേക്ക്
രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. ഒക്ടോബറില്‍ 8.39 ശതമാനമായാണ് കുറഞ്ഞത്. 10.70 ശതമാനമായിരുന്നു സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. ഒരു ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 15.88 ശതമാനം വരെയായി ഉയര്‍ന്നിരുന്നു. മെയ് മാസത്തിലാണ് റെക്കോര്‍ഡ് ഉയരത്തില്‍ പണപ്പെരുപ്പനിരക്ക് എത്തിയത്. 2021 മാര്‍ച്ചില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 7.89 ശതമാനം ആയിരുന്നു. എന്നാല്‍ അതിന് ശേഷം മൊത്തവില സൂചിക രണ്ടക്ക സംഖ്യക്ക് മുകളില്‍ ആയിരുന്നു. 2021 ഏപ്രില്‍ മുതല്‍ 2022 […]
പേടിഎമ്മിന്റെ വായ്പ വിതരണത്തില്‍ 387 ശതമാനം വര്‍ദ്ധന
ഒക്ടോബറില്‍ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായി ഉയര്‍ന്നു. 3.4 ദശലക്ഷം ഇടപാടുകളാണ് പേടിഎം നടത്തിയിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പ വിതരണം 2021 ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 387 ശതമാനം വര്‍ദ്ധിച്ചു. പേടിഎം സൂപ്പര്‍-ആപ്പിലെ ശരാശരി പ്രതിമാസ ഇടപാട് 84.0 ദശലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരുന്നത്. രാജ്യത്തുടനീളം ഇപ്പോള്‍ 5.1 ദശലക്ഷത്തിലധികം ഉപാഭോക്താക്കള്‍ സബ്സ്ക്രിപ്ഷന് നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ മര്‍ച്ചന്റ് പേയ്മെന്റ് 42 ശതമാനം ഉയര്‍ന്ന് […]
‘വിവാഹ ആവാഹനം’ ട്രെയിലര്‍
നിരഞ്ജ് മണിയന് പിള്ളയെ നായകനാക്കി സാജന് ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ‘വിവാഹ ആവാഹനം’ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തെത്തി. ഒരു വിവാഹം പശ്ചാത്തലമാക്കിയുള്ള ആക്ഷേപഹാസ്യമാണ് ഈ ചിത്രം. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന് ആര് ചന്ദ്, സാജന് ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖ താരം നിതാരയാണ്. അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ, സാബുമോന്, സന്തോഷ് കീഴാറ്റൂര്‍, രാജീവ് […]
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക. ഹൈക്കോടതി നിർദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
