Posted inലേറ്റസ്റ്റ്

രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകി 

രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകി ഹർജി നൽകിയത് കെ.സുരേന്ദ്രൻ   എൽ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവൻ മാർച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിച്ചു. ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഹർജിക്കാരൻ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും […]

Posted inലേറ്റസ്റ്റ്

കണികണ്ടുണരുന്ന നന്മയ്ക്കു വില കൂടുന്നു

കണികണ്ടുണരുന്ന നന്മയ്ക്കു വില കൂടുന്നു പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടാനാണ് ശുപാർശ. സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും. ഈ മാസം 21 നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് ശുപാർശ. പാല്‍ വില വർദ്ധനവിന്‍റെ 82% കർഷകർക്ക് കൊടുക്കാനാണ് ശുപാർശ.

Posted inലേറ്റസ്റ്റ്

നാളെ തലസ്ഥാനത്ത് രാജ്ഭവനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ

നാളെ തലസ്ഥാനത്ത് രാജ്ഭവനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ രാജ്ഭവനില്‍ നാളെ ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ. ഗവർണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട്  വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.  ഇതോടെ ഗവർണർക്കെതിരെയുള്ള പ്രതിഷേധം പ്രത്യക്ഷത്തിൽ തെരുവിലേക്ക് എത്തുകയാണ്. ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 14. 11

◾കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനമെന്ന് ഹൈക്കോടതി. യുജിസി ചട്ടങ്ങള്‍ പാലിച്ച് പുതിയ വിസിയെ നിയമിക്കണമെന്നും വിധി. എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ◾സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ […]

Posted inലേറ്റസ്റ്റ്

ആർ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിയ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന് കെ സുധാകരൻ

പുതിയൊരു വിവാദ പരാമർശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആർ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. പ്രഥമ പ്രധാന മന്ത്രിയുടെ ജന്മദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്റുവിന്റെ […]

Posted inലേറ്റസ്റ്റ്

ജെബി മേത്തർക്കെതിരെ മേയർ ആര്യാ രാജേന്ദ്രൻ മാനനഷ്ട കേസ് കൊടുത്തു.

മഹിളാ കോൺഗ്രസ് നേതാവും എംപിയുമായ ജെബി മേത്തർക്കെതിരെ മേയർ ആര്യാ രാജേന്ദ്രൻ മാനനഷ്ട കേസ് കൊടുത്തു. കോൺഗ്രസ്സ് നടത്തിയ സമരത്തിനിടെ ജെബി മേത്തർ പിടിച്ച പോസ്റ്ററിൽ എഴുതിയ മുദ്രവാക്യവും മാധ്യമങ്ങളിലൂടെ നടത്തിയ അപകീർത്തികരമായ പരാമർശവും പിൻവലിക്കണെമന്നാവശ്യപ്പെട്ടാണ് കേസ് കൊടുത്തത്.നോട്ടീസ് അയച്ചത് കിട്ടിയാലുടൻ മാധ്യമങ്ങളിലൂടെയോ രേഖാമൂലമോ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ജെബി മേത്തർ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോൺഗ്രസ് പ്രതിഷേധത്തിന് എത്തിയത് “കട്ട […]

Posted inലേറ്റസ്റ്റ്

സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ,ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന് കേന്ദ്രത്തോട് ധനമന്ത്രി ബാലഗോപാൽ

സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗൺസിലിലും ഈ ആവശ്യം കേരളം ഉന്നയിക്കുമെന്നും ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിൽ മുഴൻവൻ അധ്യാപകരുടേയും ശമ്പളവിതരണത്തിനുള്ള പണവും കേന്ദ്രസര്‍ക്കാര്‍ നൽകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിൻ്റെ നിര്‍ദേശാനുസരണം സംസ്ഥാനം ഇതിനായി പണം നൽകുകയും ചെയ്തു. ഈ ഇനത്തിൽ […]

Posted inലേറ്റസ്റ്റ്

കോട്ടയം ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ ഒൻപത് കുട്ടികളെയും കണ്ടെത്തി.

കോട്ടയം മാങ്ങാനത്ത് മഹിളാ സമഖ്യയുടെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ ഒൻപത് കുട്ടികളെയും കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു എല്ലാവരും. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് അവർ പോലീസിനോട് പറഞ്ഞു. പോലീസ് കുട്ടികളുടെ വാക്കുകൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല. കുട്ടികളിൽ നിന്ന് വിശദമായ മൊഴി എടുക്കൽ തുടരുകയാണ് . ബസിലാണ് കുട്ടികൾ കോട്ടയത്ത് നിന്നും എറണാകുളത്തേക്കെത്തിയത്. ഇവരെ തിരികെ മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ തന്നെ താമസിപ്പിക്കണോ അതോ ഇവിടെ നിന്നും മറ്റേതെങ്കിലും […]

Posted inലേറ്റസ്റ്റ്

മധു കൊലക്കേസ് ; കേസിൽ നിന്നും പിന്മാറാന്‍ പ്രതികൾ ഭീഷണിപ്പെടുത്തിയ കേസ്‌ ,മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി.

പാലക്കാട് അട്ടപാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ നിന്നും പിന്മാറാന്‍ മധുവിന്‍റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. മൂൻകൂർ ജാമ്യത്തിന് അർഹതയില്ലാത്ത ഹർജിയെന്ന് കോടതി ഹര്‍ജിയെ വിമർശിച്ചു. പ്രതി അബ്ബാസിന്‍റെ അപേക്ഷയാണ് കോടതി തള്ളിയത്.മധുവിന്‍റെ അമ്മ നൽകിയ പരാതിയിൽ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. ഈ കേസില്‍ നേരത്തെ അബ്ബാസിന്‍റെ ഡ്രൈവര്‍ അറസ്റ്റിലായിരുന്നു. സാക്ഷികള്‍ പല തവണ കൂറ് മാറിയ കേസില്‍ വിചാരണ […]

Posted inബിസിനസ്സ്

പ്രത്യക്ഷനികുതി വരുമാനത്തില്‍ വര്‍ധന

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 10വരെയുള്ള കാലയളവില്‍ 31 ശതമാനം ഉയര്‍ന്ന് 10.54 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതിയിലെ (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി/എസ്.ടി.ടി ഉള്‍പ്പെടെ) 41 ശതമാനവും കോര്‍പ്പറേറ്റ് നികുതിയിലെ 22 ശതമാനവും സമാഹരണവര്‍ദ്ധനയാണ് നേട്ടമായതെന്ന് നികുതിവകുപ്പ് വ്യക്തമാക്കി. റീഫണ്ടുകള്‍ കിഴിച്ചാല്‍ അറ്റ പ്രത്യക്ഷനികുതി വരുമാനം 8.71 ലക്ഷം കോടി രൂപയാണ്. ഇത് നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് വിലയിരുത്തലിന്റെ 61.31 ശതമാനമാണ്. 14.20 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ബഡ്ജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ള മൊത്തം […]