Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

ഭരണഘടനക്കെതിരേ പ്രസംഗിച്ച മന്തി സജി ചെറിയാന്‍ രാജിവക്കില്ല. സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് തത്കാലം രാജിവേണ്ടെന്നു തീരുമാനിച്ചത്. സജി ചെറയാന്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന വിമര്‍ശനം യോഗത്തില്‍ ഉണ്ടായി. ഭരണകൂടം എന്നതിനു പകരം ഭരണഘടന എന്നു നാക്കുപിഴ സംഭവിച്ചതാണെന്നു വ്യാഖ്യാനിക്കാനാണ് തീരുമാനം. എന്തിനു രാജിവയ്ക്കണം, പ്രതിപക്ഷമൊന്നും ഒരു കാര്യവുമില്ലെന്നാണു സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പുറത്തിറങ്ങവേ മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ […]

Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. മന്ത്രിക്കെതിരെ പരാതി പ്രളയം. പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും വിശദീകരണം തേടി. ഭരണഘടനയെയല്ല, ഭരണസംവിധാനത്തെയാണു വിമര്‍ശിച്ചതെന്നും രാജി വയ്ക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അടക്കം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ആരോപണങ്ങളും പ്രതിഷേധങ്ങളും കത്തിനില്‍ക്കേ സെല്‍ഫ് ഗോളുമായി മന്ത്രി സജി ചെറിയാന്‍. രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റേയും എകെജി സെന്റര്‍ ആക്രമിച്ചവരെ പിടികൂടാനാവാത്തതിന്റേയും ക്ഷീണത്തിനിടെയാണ് സജി ചെറിയാന്റെ പ്രസംഗം. […]