തെലുങ്കാനയില്‍ നൂറു കോടി രൂപ വാഗ്ദാനം ചെയ്ത് നാല് എംഎല്‍എമാരെ കൂറുമാറ്റിക്കാനുള്ള ‘ഓപറേഷന്‍ താമര’ക്കു നേതൃത്വം നല്‍കിയത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും പുറത്തുവിട്ടു. അമിത് ഷായുടെ ഇടപാടുകാരനാണ് തുഷാര്‍. ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവയടക്കം നാലു സര്‍ക്കാരുകളെ വീഴ്ത്താനാണു പദ്ധതിയിട്ടതെന്നു വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് സര്‍ക്കാരുകളെ വീഴ്ത്തിയെന്നും ഏജന്റുമാര്‍ അവകാശപ്പെടുന്നുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും […]
നവംബര്‍ 4, വെള്ളി
◾ഗവര്‍ണറുടെ നോട്ടീസിനു വൈസ് ചാന്‍സലര്‍മാര്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു മുമ്പ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി. നിയമനത്തില്‍ ക്രമക്കേടു കണ്ടാല്‍ ചാന്‍സലര്‍ മിണ്ടാതിരിക്കണോയെന്നു കോടതി ചോദിച്ചു. പുറത്താക്കാതിരിക്കാന്‍ കാരണം വിശദമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിസിമാരുടെ ഹര്‍ജി കോടതി തള്ളി. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ്. ◾തെലുങ്കാനയില്‍ നൂറു കോടി രൂപ വാഗ്ദാനം ചെയ്ത് നാല് എംഎല്‍എമാരെ കൂറുമാറ്റിക്കാനുള്ള ‘ഓപറേഷന്‍ താമര’ക്കു നേതൃത്വം നല്‍കിയത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് […]
ഗുജറാത്തിൽ എഎപിക്ക് വോട്ട് ചെയ്യുന്നവരെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ
ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരായ ജനങ്ങൾക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എഎപി. ഗുജറാത്തിൽ എഎപിക്ക് വോട്ട് ചെയ്യുന്നവരെ അയോധ്യയിലെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് ഷെഡ്യൂൾ പ്രഖ്യാപിച്ച് മിനുട്ടുകൾക്കകം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് കെജ്രിവാൾ ഇങ്ങനെ പറഞ്ഞത്. നിങ്ങൾ തരൂ, സൌജന്യ വൈദ്യുതി നൽകാം. സ്കൂളുകളും ആശുപത്രികളും നിർമിക്കാം. നിങ്ങളെ അയോധ്യയിലേക്ക് കൊണ്ടുപോകാം. ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഗുജറാത്തി ഭാഷയിലാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ. ഗുജറാത്തിൽ പ്രതിപക്ഷമായ കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് […]
Shubarathri – 890
സക്കറിയ സംസാരിക്കുമ്പോള്‍ : കൊറോണ വൈറസും അതിലേറെ ഉഗ്രരൂപിയും സര്‍വവ്യാപിയുമായ വര്‍ഗീയ/ വംശീയ വൈറസുകളും ചുറ്റിലുമുണ്ടെന്ന, പേടിപ്പെടുത്തുന്ന സത്യത്തിനു നടുവില്‍ നിന്ന് സക്കറിയ. When Zacharias Speaks : When Zacharias speaks from the midst of the frightening truth that the Corona Virus and even more virulent and ubiquitous racial/ethnic viruses are around.
കെടിയു വിസിയായി സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് ചുമതല നൽകി രാജ്ഭവൻ
എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല ഇനി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിന്. കെടിയു വിസിയുടെ ചുമതല നൽകാനായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ.ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ നൽകിയത്. കെടിയു വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ […]
ബ്രൊക്കോളി കഴിക്കൂ, കാന്‍സര്‍ അകറ്റൂ
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സള്‍ഫോറാഫെയ്ന്‍ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ്. സിഗരറ്റ് പുക പോലുള്ള വായുവിലൂടെയുള്ള വിഷവസ്തുക്കളെ നിര്‍വീര്യമാക്കുന്നതില്‍ സള്‍ഫോറാഫെയ്ന്‍ ഒരു പങ്കു വഹിക്കുമെന്നും ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്രോക്കോളിക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രൊക്കോളിയില്‍ കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് 2003-ലും 2006-ലും നടത്തിയ പഠനങ്ങളില്‍, […]
അപര്‍ണ ബാലമുരളി പാടിയ ‘നിതം ഒരു വാന’ത്തിലെ ഗാനം
അപര്‍ണ ബാലമുരളി നായികയാകുന്ന തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം’. അശോക് സെല്‍വന്‍ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റേതായി പ്രമോഷണല്‍ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അപര്‍ണ ബാലമുരളിയാണ് ഗാനം പാടിയിരിക്കുന്നത്. ധരണ്‍ കുമാര്‍ ആണ് അപര്‍ണ ബാലമുരളി പാടിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.
നാലാം തവണയും പലിശനിരക്കുയര്‍ത്തി യു.എസ് ഫെഡറല്‍ റിസര്‍വ്
പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി നാലാം തവണയും വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.75 ശതമാനത്തിന്റെ വര്‍ധനയാണ് വായ്പ പലിശയില്‍ വരുത്തിയത്. 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നത്. ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇതുവരെ ആറുതവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതോടെ വായ്പാനിരക്ക് 3.75 ശതമാനം മുതല്‍ നാലുശതമാനം വരെയായി. 2008 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണ് ഇത്. അതേസമയം, തുടര്‍ച്ചയായ നിരക്കുയര്‍ത്തല്‍ യു.എസ് […]
സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിള്‍
2023 മാര്‍ച്ചോടെ സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേര്‍കാഴ്ച പോലെ യാത്രക്കാര്‍ക്ക് റോഡിന് ഇരുവശമുള്ള കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്നതാണ് സ്ട്രീറ്റ് വ്യൂ ആപ്പ്. നിലവില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ആപ്പ് ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഗൂഗില്‍ മാപ്പില്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാരന്റെ ആവശ്യാനുസരണം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]
‘വിമലമീയോര്‍മകള്‍’
‘വിമലമീയോര്‍മകള്‍’ എന്ന ഈ പുസ്തകം തൃശൂര്‍ വിമല കോളേജിനെക്കുറിച്ചുള്ളതാണ്. ഇതിലെ കലാലയാനുഭവങ്ങള്‍ ലേഖകരുടെ മാത്രമല്ല, ഓരോ മുന്‍കാല വിദ്യാര്‍ത്ഥികളുടേതു കൂടിയാണ്. വിമെക്‌സ് യുഎഇ എന്ന വിമല കോളേജ് കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തിലാണ് ഈ പുസ്തക സാക്ഷാത്കാരം. ഈ പുസ്തകത്താളുകളിലെ ഓര്‍മക്കുറിപ്പുകള്‍ ക്യാമ്പസ് കാലഘട്ടത്തിലേക്കുള്ള ഒരു പിന്‍നടത്തം കൂടിയാകുന്നു. എഡിറ്റേഴ്‌സ് – രശ്മി ഐസക്, പ്രതാപന്‍ തായാട്ട്. ഹരിതം ബുക്‌സ്. വില 420 രൂപ.