ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരായ ജനങ്ങൾക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എഎപി. ഗുജറാത്തിൽ എഎപിക്ക് വോട്ട് ചെയ്യുന്നവരെ അയോധ്യയിലെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ വാഗ്ദാനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് ഷെഡ്യൂൾ പ്രഖ്യാപിച്ച് മിനുട്ടുകൾക്കകം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് കെജ്രിവാൾ ഇങ്ങനെ പറഞ്ഞത്. നിങ്ങൾ തരൂ, സൌജന്യ വൈദ്യുതി നൽകാം. സ്കൂളുകളും ആശുപത്രികളും നിർമിക്കാം. നിങ്ങളെ അയോധ്യയിലേക്ക് കൊണ്ടുപോകാം. ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഗുജറാത്തി ഭാഷയിലാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ. ഗുജറാത്തിൽ പ്രതിപക്ഷമായ കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആപ് ന് പിന്നിലാണ്. ഗുജറാത്തിൽ 40 ശതമാനം വോട്ട് നേടിയിരുന്ന കോൺഗ്രസ്സിന് ഇത്തവണ ആപ് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ് .
ഗുജറാത്തിൽ എഎപിക്ക് വോട്ട് ചെയ്യുന്നവരെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ
