ഗവർണറുടെ മാധ്യമവിലക്കിൽ വ്യാപക പ്രതിഷേധം. ഇതംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണം.പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ മാധ്യമങ്ങളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. മാധ്യമ പ്രവർത്തകരെ ഇറക്കിവിടുന്നത് ജനാധിപത്യവിരുദ്ധം ആണെന്ന് പി […]
നവംബര്‍ 7, തിങ്കള്‍
◾കേരളത്തില്‍ ക്രമസമാധാനനില തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ മാര്‍ച്ച് നടത്തി തന്നെ റോഡില്‍ ആക്രമിക്കുന്നതെല്ലാം കൊള്ളാം. എല്‍ഡിഎഫ് മാര്‍ച്ചിനു 15 വരെ കാത്തിരിക്കേണ്ട. താന്‍ രാജഭവനിലുള്ളപ്പോള്‍തന്നെ നടത്തണം. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. കേരള സര്‍ക്കാരിനു കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്കു മാറ്റിവച്ചിരിക്കുകയാണ്. സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ◾മാധ്യമങ്ങളോടു ‘കടക്കൂ പുറത്തെ’ന്നു ഗവര്‍ണറും. ഗവര്‍ണറുടെ ഓഫീസിന്റെ ക്ഷണമനുസരിച്ച് […]
ഗവർണ്ണർക്കെതിരായ സമരം സർക്കാരിന്റെ അഴിമതിയിൽ നിന്ന് മുഖം മറയ്ക്കാൻ; കെ സുരേന്ദ്രൻ
ഗവർണർക്കെതിരെ സിപിഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടനാനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളം കടക്കെണിയിയിലായിരിക്കുന്ന അവസ്ഥയിൽ ഭീമമായ തുക മുടക്കി കോടതി വ്യവഹാരം നടത്തുകയാണ് സർക്കാർ. അഴിമതി മൂടിവയ്ക്കാനാണ് ലക്ഷങ്ങൾ ചെലവിടുന്നത്. ഇതിനെതിരെ വിപുലമായ പ്രചാരണ പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതൽ 30 വരെ ബഹുജന സമ്പർക്ക പരിപാടികൾ നടത്തും. വീടുകൾ തോറും കയറിയിറങ്ങിയുള്ള […]
മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി; സമ്മിശ്ര പ്രതികരണം
മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോണ്‍ഗ്രസ്. ഭരണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു. എൻഎസ്എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. മോദിയുടെ നിലപാടിന്‍റെ വിജയമെന്നാണ് ബിജെപിയുടെ പ്രതികരണം.വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും വരുമാന പരിധിയായ എട്ട് […]
കുത്തനെ ഉയര്‍ന്ന ശേഷം സ്വര്‍ണവില താഴ്ന്നു
സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. കഴിഞ്ഞദിവസം കുത്തനെ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില താഴ്ന്നത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 37,600 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഇന്ന് ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ […]
260 കോടി ഡോളര്‍ കടന്ന് ഇന്ത്യയിലെ ഗെയിമിംഗ് വിപണി
ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ 50.70 കോടിയോളം ഗെയിമര്‍മാരില്‍ 12 കോടിപ്പേര്‍ പെയ്ഡ് ഉപഭോക്താക്കളാണ്. ഇവര്‍ […]
കമല്‍ ഹാസനെ നായകനാക്കി വീണ്ടും മണി രത്‌നം
35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ മണി രത്‌നം. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്‌നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 […]
കമല്‍ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘ഇന്ത്യന്‍ 2’ സ്‌പെഷല്‍ പോസ്റ്റര്‍
കമല്‍ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘ഇന്ത്യന്‍ 2’വിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ്. ‘ഇന്ത്യന്‍’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ‘ഇന്ത്യന്’ കമല്‍ഹാസന് ലഭിച്ചിരുന്നു. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് […]
പോര്‍ഷേ 718 സ്റ്റൈല്‍ എഡിഷനുകള്‍ അവതരിപ്പിച്ചു
പ്രമുഖ ജര്‍മ്മന്‍ അത്യാഡംബര വാഹനനിര്‍മ്മാതാക്കളായ പോര്‍ഷേ 718 ബോക്സ്റ്റര്‍, കേമാന്‍ എന്നിവയുടെ സ്റ്റൈല്‍ എഡിഷനുകള്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും അതിനൂതന ഫീച്ചറുകളുണ്ടെന്നതാണ് സവിശേഷത. 718 സ്പൈഡര്‍ വീലുകളും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഇതില്‍ പ്രധാനമാണ്. ബ്‌ളാക്ക്, വൈറ്റ് കോണ്‍ട്രാസ്റ്റ് പാക്കേജ് ഓപ്ഷനുകളുണ്ട്. 295 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് മതി. ഓപ്ഷണല്‍ സെവന്‍-സ്പീഡ് പി.ഡി.കെ മോഡലില്‍ ഇതേവേഗം നേടാന്‍ 4.7 സെക്കന്‍ഡ് ധാരാളം. 275 കിലോമീറ്ററാണ് ടോപ്സ്പീഡ്. […]
ഖലാസി
മനുഷ്യജീവിതത്തിലെ പലതരത്തിലുള്ള വിഷമാവസ്ഥകള്‍ പ്രമേയമാകുന്ന കഥകള്‍. വിവിധങ്ങളായ ആത്മസംഘര്‍ഷങ്ങള്‍ എഴുത്തുകാരനെ അസ്വസ്ഥനാക്കുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ വഴിമുട്ടി നില്‍ക്കുമ്പോഴും അവയത്രയും വൈയക്തികമാണെന്നുള്ളൊരു തോന്നല്‍ അയാള്‍ക്കുണ്ട്. ഒരിനം ഏറ്റെടുക്കല്‍ പ്രകൃതം. ഈ മനോഭാവം കഥകളെ മറ്റൊരു തലത്തിലേക്കാനയിക്കുന്നു. വ്യക്തി-സമൂഹസംഘര്‍ഷങ്ങളെ ബലപ്പെടുത്തുന്ന മുഖ്യകണ്ണികള്‍ സ്ഥലവും ശരീരവും രോഗവുമാണ്. അവ എല്ലാ കഥകളിലും ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നു. ഗൃഹപാഠം, കുഴിമാടം, പൊന്നരിപ്പ്, ആരോഗ്യനികേതനം (പുതിയ പതിപ്പ്), വിലോമ ഗ്രന്ഥശാല, വ്യാധി, ഒറ്റത്തവണ തീര്‍പ്പാക്കപ്പെടുന്നില്ല, ഝലം, ഖലാസി എന്നിങ്ങനെ ഒമ്പത് കഥകള്‍. ‘ഖലാസി’. ഇ […]