വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനു ഹൈക്കോടതിയുടെ ചെക്ക്. അന്തിമ ഉത്തരവുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തു വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഗവര്‍ണര്‍ പഴ്‌സണല്‍ ഹിയറിംഗിനു പോകണോയെന്നു വൈസ് ചാന്‍സലര്‍മാര്‍ക്കു തീരുമാനിക്കാമെന്ന് കോടതി. ക്രിമിനല്‍ എന്നു വിളിച്ച ഗവര്‍ണര്‍ക്കു മുന്നില്‍ ഹിയറിംഗിനു പോകാന്‍ താല്പര്യമില്ലെന്നു കണ്ണൂര്‍ വിസി അറിയിച്ചു. കോടതിയില്‍ പരസ്പരം ചെളി വാരിയെറിയാന്‍ ശ്രമിക്കരുതെന്നും ചാന്‍സലറെ അനുസരിക്കേണ്ടിവരുമെന്നും കോടതി. […]
നവംബര്‍ 8, ചൊവ്വ
◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക നിയമനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ല. വിസിയുടെ പേര് ശിപാര്‍ശ ചെയ്യാനുളള അവകാശം സര്‍ക്കാരിനാണെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചേ നിയമിക്കാനാകൂവെന്ന് ഗവര്‍ണറുടെ അഭിഭാഷകനും വാദിച്ചു. സമാനമായ മറ്റൊരു കേസിനൊപ്പം ഹര്‍ജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യുജിസിയെക്കൂടി ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ◾ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കാമെന്ന് ഹൈക്കോടതി. അന്തര്‍സംസ്ഥാന ബസുടമകളുടെ […]
ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കൽ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്സ്
കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് കോൺഗ്രസ്സ് പറയുന്നത് നിലവിൽ പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗളൂരു സിറ്റി സിവിൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം. വീണ്ടും കേസ് പരിഗണിക്കും വരെ അക്കൗണ്ട് മരവിപ്പിക്കാനാണ് നിർദ്ദേശം. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധി […]
കേരള ഗവർണർ ഫ്യൂഡൽ മാടമ്പിയെപ്പോലെ; ടി എം തോമസ് ഐസക്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്യൂഡൽ മാടമ്പിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ടി എം തോമസ് ഐസക്. ഭാഷയും രീതിയും മാന്യമല്ല, ഈ രീതി കേരളത്തിൽ നടക്കില്ല.വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് മാധ്യമങ്ങളെ വിലക്കിയതിനെതിരെയും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കാൻ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ല. അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ വ്യത്യാസങ്ങളുടെ ഭാഗമാണ്. അത് റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമങ്ങൾക്ക് വേണ്ടത് എന്നും തോമസ് […]
ഇറങ്ങിപ്പോകാൻ പറഞ്ഞത് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടി;വി ഡി സതീശൻ
കൈരളി ടിവി, മീഡിയ വണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നിറക്കി വിട്ട ഗവര്‍ണറുടെ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഭരണഘടനാ പദിവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഗവര്‍ണറുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇറങ്ങി പോകാൻ പറഞ്ഞ അതേ ഗൗരവം മാധ്യമങ്ങൾക്കെതിരായ എല്ലാ നടപടികൾക്കും ബാധകമാണ്.ചങ്ങല പൊട്ടിച്ചെറിയാനുള്ള ആർജവം പത്രപ്രവര്‍ത്തക യൂണിയന്‍ കാണിക്കണമെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു..ആരും ആരോടും കടക്ക് പുറത്ത് പറയരുത്.അതാണ് കോൺഗ്രസ് നിലപാട്.സെക്രട്ടേറിയറ്റിലെ പ്രവേശന വിലക്കിനെതിരെയും […]
രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റ വില 37,440 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4680 ആയി. ശനിയാഴ്ച പവന്‍ വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 37,600 രൂപയാണ് അന്നു രേഖപ്പെടുത്തിയത്. ഇന്നലെ ഇതു കുറഞ്ഞ് 37,520 രൂപയായി. രണ്ടു ദിവസത്തിനിടെ ഉണ്ടായത് പവന് 160 രൂപയൂടെ കുറവ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നും 10 […]
600 കോടി വായ്പയെടുക്കാന്‍ ഗോ ഫസ്റ്റ്
ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് കീഴില്‍ നിന്നും 600 കോടി രൂപ ഉടന്‍ വായ്പ എടുക്കാന്‍ ഒരുങ്ങുന്നു. എയര്‍ ട്രാവല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോ ഫസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായാണ് വായ്പ. കഴിഞ്ഞ 15 മാസത്തിനിടെ പ്രൊമോട്ടര്‍മാര്‍ ഏകദേശം 2,800 കോടി രൂപ ഗോ ഫസ്റ്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. ആദ്യം ഇസിഎല്‍ജിഎസ് പരിധി 400 കോടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1,500 കോടി രൂപയാണ്. ഇസിഎല്‍ജി എസ് വായ്പ മുഖേന എയര്‍ലൈന്‍ […]
ഹയ എന്ന ചിത്രത്തിലെ ഗാനം ‘കൂടെ’
24 പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘കൂടെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അസ്‌ലം അബ്ദുള്‍ മജീദ് ആണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുടുംബനാഥന്റെ വ്യത്യസ്ത റോളില്‍ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. […]
എസ് ഐ രാജ്കുമാറായി ഷറഫുദ്ദീന്‍; അദൃശ്യം ക്യാരക്റ്റര്‍ പോസ്റ്ററെത്തി
മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന എസ് ഐ രാജ്കുമാര്‍ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിലൂടെ അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ റിലീസ് നവംബറില്‍ ആണ്. മലയാളം പതിപ്പില്‍ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴ് പതിപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ […]
ഹോണ്ടയുടെ പുതിയ 100 സിസി ബൈക്ക് അടുത്ത വര്‍ഷം
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 100 സിസി ബൈക്ക് അടുത്ത വര്‍ഷം ആദ്യം എത്തും. താങ്ങാനാവുന്ന വിലയില്‍ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതിയ കമ്മ്യൂട്ടര്‍ ഉപയോഗിച്ച് ബഹുജന വിപണി കീഴടക്കുക എന്നതാണ് ഹോണ്ട കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സ്പ്ലെന്‍ഡര്‍ എതിരാളിക്ക് മുന്നോടിയായി, ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാവ് രാജ്യത്തുടനീളം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിച്ചു. 2022 ഒക്ടോബറില്‍ എച്ച്എംഎസ്‌ഐ 4,49,391 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,32,229 യൂണിറ്റുകള്‍ വിറ്റഴിച്ചു. […]