ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്കീമിന് കീഴില്‍ നിന്നും 600 കോടി രൂപ ഉടന്‍ വായ്പ എടുക്കാന്‍ ഒരുങ്ങുന്നു. എയര്‍ ട്രാവല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോ ഫസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായാണ് വായ്പ. കഴിഞ്ഞ 15 മാസത്തിനിടെ പ്രൊമോട്ടര്‍മാര്‍ ഏകദേശം 2,800 കോടി രൂപ ഗോ ഫസ്റ്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. ആദ്യം ഇസിഎല്‍ജിഎസ് പരിധി 400 കോടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1,500 കോടി രൂപയാണ്. ഇസിഎല്ജി എസ് വായ്പ മുഖേന എയര്‍ലൈന്‍ ഇതുവരെ 400 കോടി രൂപ നേടിയിട്ടുണ്ട്. പരിധി ഉയര്‍ത്തിയതിന് ശേഷം 600 കോടിക്ക് വേണ്ടി കൂടി അപേക്ഷിച്ചിരിക്കുകയാണ് എയര്‍ലൈന്‍. സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ തുടങ്ങിയ ബാങ്കുകള്‍ ഗോ ഫസ്റ്റിന് വായ്പ നല്‍കിയിട്ടുണ്ട്.
600 കോടി വായ്പയെടുക്കാന്‍ ഗോ ഫസ്റ്റ്
