നിവിന്‍ പോളി നായകനാകുന്ന ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമിന്റെ സംവിധാനത്തിലാണ് സിനിമ. നിവിന്‍ പോളിയടക്കമുള്ളവര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. എന്‍ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫി. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത […]
വാഹനവില്പനയില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ വിപണി
2021 ഒക്ടോബറിലെ 14.18 ലക്ഷം യൂണിറ്റുകളേക്കാള്‍ 47.62 ശതമാനം വളര്‍ച്ചയോടെ 20.94 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയത്. 2020 ഒക്ടോബറിനേക്കാള്‍ 39.51 ശതമാനവും 2019 ഒക്ടോബറിനേക്കാള്‍ 8.32 ശതമാനവും അധികമാണിത്. മൊത്തം ടൂവീലര്‍ വില്പന 51.10 ശതമാനം ഉയര്‍ന്ന് 15.71 ലക്ഷം യൂണിറ്റുകളിലെത്തി. 66,763 പുതിയ ത്രീവീലറുകളും വിറ്റഴിഞ്ഞു; വര്‍ദ്ധന 65.87 ശതമാനം. പാസഞ്ചര്‍ വില്പന 40.55 ശതമാനം മുന്നേറി 3.28 ലക്ഷം യൂണിറ്റുകളായി. 17.42 ശതമാനം വര്‍ദ്ധനയുമായി 53,362 ട്രാക്ടറുകളും 25.40 ശതമാനം നേട്ടവുമായി […]
ഒറ്റത്തിരത്തോക്ക്
രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ നേര്‍ക്കു പായുന്ന അതിലെ ഒറ്റത്തിരയുടെയും കഥയാണിത്. പിടിതരാത്ത മനസ്സുകളെ വരുതിയിലാക്കുന്ന ഒരു ഡോക്ടര്‍, പകയുടെയും പ്രതികാരത്തിന്റെയും ചോര മണക്കുന്ന ലോകത്തിലേക്കു നടത്തുന്ന യാത്രയുടെയും അതില്‍ മറനീക്കി പുറത്തുവരുന്ന അവിശ്വസനീയയാഥാര്‍ഥ്യങ്ങളുടെയും കഥ. പൈശാചികഭാവവും അതീന്ദ്രിയശക്തിയും ഈ മര്‍ഡര്‍ മിസ്റ്ററിയില്‍ ബലാബലം പ്രതിബന്ധം തീര്‍ക്കുന്നു. ബ്ലാക്ക് മാജിക്കും വൈദ്യശാസ്ത്രവും ഇവിടെ മുഖാമുഖം എതിരിടുന്നു. പകലിന്റെയും രാത്രിയുടെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവാണ്, പഴയ ചില കണക്കുകള്‍ക്കുള്ള തീര്‍പ്പുകല്‍പ്പിക്കല്‍ ചിലപ്പോള്‍ കണിശവും ക്രൂരവുമാകുമെന്ന വെളിപാടാണ് ഈ […]
പ്രോട്ടീന്‍ ആസക്തി പൊണ്ണത്തടിക്ക് കാരണം
പാക്കറ്റ് ഭക്ഷണം പൊണ്ണത്തടി വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനം. പ്രോട്ടീന്‍ അമിതമായി വേണമെന്ന ശരീരത്തിന്റെ ആസക്തി, കൊഴുപ്പും കാര്‍ബോഹൈഡ്രോറ്റുകളും അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലാണ് അവസാനിക്കുന്നത്. തിരക്കിട്ട ജീവിതശൈലി മൂലം ഹോട്ടല്‍ ഭക്ഷണവും പാക്കറ്റിലാക്കി ലഭിക്കുന്ന ഭക്ഷണവും ആളുകള്‍ കൂടുതലായി കഴിക്കുന്നതാണ് പ്രധാന പ്രശ്നം. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ അവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കുറവായിരിക്കും. ഇതുമൂലം കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഭക്ഷണത്തിന്റെ അളവ് കൂട്ടും. ഇത് സ്വാഭാവികമായും അമിതഭക്ഷണം കഴിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും. എന്നാല്‍ ഇത് പൊണ്ണത്തടി മാത്രമല്ല […]
റിയല്‍മി 10 4ജി വിപണിയിലെത്തി
മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് റിയല്‍മിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് റിയല്‍മി 10 4ജി രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ഡിസൈനുമായാണ് റിയല്‍മി 10 4ജി വരുന്നത്. 4ജി മാത്രമുള്ള ഹാന്‍ഡ്‌സെറ്റിന് 90ഹെര്‍ട്‌സ് അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്‌സല്‍ എഐ പിന്തുണയുള്ള ഡ്യുവല്‍ പിന്‍ ക്യാമറ സജ്ജീകരണവുമുണ്ട്. റിയല്‍മി 10 4ജി രണ്ട് കളര്‍ വേരിയകളിലാണ് ലഭ്യമാകുക. റിയല്‍മി 10 4ജിയുടെ 4ജിബി റാം + 64ജിബി സ്റ്റോറേജ് മോഡലിന്റെ വില 229 ഡോളറാണ് (ഏകദേശം […]
IPS ഓഫീസര്‍ തോക്കെടുക്കുമ്പോൾ വസ്ത്രം മാറേണ്ടി വരുന്നത് ഗവർണ്ണർക്ക് എന്ന് എം വി ഗോവിന്ദൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. പണ്ട് കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ചെന്നപ്പോള്‍ യുവ ഐപിഐസ് ഓഫീസര്‍ തോക്കെടുത്തു.15 മിനിറ്റിനുള്ളില്‍ പിണറായിക്ക് വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്നു’. എന്ന് ഗവർണ്ണർ എറണാകുളത്ത് വച്ച് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് . അടിയന്തരാവസ്ഥക്കാലത്ത്പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മർദ്ദിക്കാനായതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിന്നെ […]
പരാതിക്കാരിയുടെ രഹസ്യമൊഴി എൽദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാം
ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി എൽദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാം പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു. കോടതി ഓഫീസറുടെ സാന്നിധ്യത്തിലാണ് പരിശോധിക്കേണ്ടത് .അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ദിവസവും എൽദോസ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് കോടതി തിങ്കളാഴ്ച വരെ നീട്ടി. അതേസമയം, ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതിക്ക് ജാമ്യം […]
തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷ ഭരിതം
തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷഭരിതം.കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളും. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. അതിനിടെ, പ്രതിഷേധ പ്രകടനവുമായി മഹിളാ കോൺഗ്രസും രംഗത്തെത്തി. കെട്ടിടത്തിനകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. യുവമോർച്ച മാർച്ച് അൽപസമയത്തിനകം നടക്കും.
ഗുജുറാത്ത് നിയമസഭ; ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി.
ഗുജുറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. ആദ്യ ഘട്ട സ്ഥാനാർഥി ലിസ്റ്റ് 84 സീറ്റിലേക്കാണ് . മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജാംനഗർ നോർത്തിൽ നിന്ന് മത്സരിക്കും. തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയിലെ എംഎൽഎ തൊഴിൽവകുപ്പ് മന്ത്രി ബ്രിജേഷ് മെർജയ്ക്ക് ഇത്തവണ സീറ്റില്ല. ഹാർദ്ദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇന്നലെ ബിജെപിയിൽ ചേർന്ന ഭഗ്‍വൻ […]
സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം.
സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി.യുഡിഎഫ് 14 എൽഡിഎഫ് 11 ബി ജെ പി 4 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ്നില എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. എൽ ഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്തു . പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ […]