ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നത്. 2030ഓടെ ഇന്ത്യ ഓഹരി വിപണി ലോകത്തിലെ ഏറ്റവും വലുതാവുമെന്നും റേറ്റിങ് ഏജന്‍സി പ്രവചിക്കുന്നു. ലോകത്ത് അതിവേഗ വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. ഇന്ത്യയുടെ ജി.ഡി.പി 2031 ഓടെ ഇരട്ടിയായി മാറും. 3.5 ട്രില്യണ്‍ ഡോളറില്‍ നിന്നും 7.5 ട്രില്യണായാണ് ജി.ഡി.പി വര്‍ധിക്കുക. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രതിവര്‍ഷം 11 ശതമാനം […]
‘വാത്തി’ക്കായി ധനുഷ് എഴുതിയ ഗാനം ‘വാ വാത്തി’
ധനുഷ് നായകനാകുന്ന ചിത്രം ‘വാത്തി’ക്കായി ധനുഷ് തന്നെ എഴുതിയ ഗാനം പുറത്തുവിട്ടു. വെങ്കി അറ്റ്‌ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’ എന്ന ചിത്രത്തില്‍ പറത്തുവന്ന ആദ്യ ഗാനം കൂടിയാണിത്. ‘വാ വാത്തി’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ധനുഷ് എഴുതിയ ഗാനം ശ്വേതാ മോഹന്‍ ആണ് പാടിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി […]
നഞ്ചിയമ്മയുടെ പുതിയ സിനിമ ‘ത്രിമൂര്‍ത്തി’
പുതിയൊരു സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് മയാളികളുടെ പ്രിയതാരം നഞ്ചിയമ്മ. നവാഗതനായ ശരത്ത്‌ലാല്‍ നെമിഭുവന്‍ സംവിധാനം ചെയ്യുന്ന ത്രിമൂര്‍ത്തിയിലാണ് നഞ്ചിയമ്മ സുപ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രം ക്യാംപസ് ടൈം ട്രാവലാണ്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം. 21 പാട്ടുകളാണ് സിനിമയിലുള്ളത്. നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്. 50ലേറെ നവാഗത ഗായകരും ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. വന്ദന ശ്രീലേഷിന്റെ കഥയ്ക്ക് നവാഗതരായ അമേഷ് രമേശും മഹേഷ് മോഹനും ചേര്‍ന്നാണു തിരക്കഥയും […]
വരുന്നൂ, ടൊയോട്ടയുടെ പുതിയ സിഎന്‍ജി വകഭേദം
പുതിയ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ സിഎന്‍ജി വകഭേദം പുറത്തിറക്കുമെന്ന് ടൊയോട്ട. കോംപാക്ട് എസ്യുവി വിഭാഗത്തിലെ ആദ്യ സിഎന്‍ജി ഇന്ധന മോഡലായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. 25000 രൂപ അഡ്വാന്‍സായി നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാഹനത്തിന്റെ കരുത്തും ടോര്‍ക്കിന്റെ വിശദവിവരങ്ങളും പുറത്തുവിടാന്‍ കമ്പനി തയാറായിട്ടില്ല. എന്നാല്‍ മാരുതിയുടെ വാഹനങ്ങളിലേതിനു സമാനമായ എന്‍ജിന് 88 എച്ച്പി 121 എന്‍എം കരുത്ത് ലഭിക്കാനാണ് സാധ്യത. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിനു നല്‍കുന്നത്. 26 കിലോമീറ്ററിലേറെ ഇന്ധനക്ഷമത വാഹനം വാഗ്ദാനം […]
പിശാചിന്റെ വാരി
ഒരു ഇവന്റ് മാനേജ്‌മെന്റ് നിര്‍വഹണം പോലെ കൊലപാതകം പൂര്‍ത്തിയാക്കപ്പെടുന്നു. അതിനാവശ്യമായ പ്രോപ്പര്‍ട്ടികളാണ് പ്രതി, കുറ്റവാളി, പൊലീസ്, വക്കീല്‍, തെളിവുകള്‍ എല്ലാം. അല്‍പംപോലും തെറ്റാത്ത ടൈമിങ്ങോടെ നിശ്ചയിക്കപ്പെട്ട ദൂരത്ത് അവയെ നിരത്തിവയ്‌ക്കേണ്ടത് ഇവന്റ് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു. ഇവന്റ് ഒരു തീവണ്ടിയാണെങ്കില്‍ അത് റെയിലില്‍ കയറിക്കഴിഞ്ഞെന്ന് തീര്‍ത്തും ഉറപ്പുവരുമ്പോള്‍ മാത്രമാണ് എക്‌സിക്യൂഷന്‍. ‘പിശാചിന്റെ വാരി’. വി.കെ.കെ രമേഷ്. മനോരമ ബുക്‌സ്. വില 240 രൂപ.
ഡെങ്കിപ്പനിയാണോ? കുടിക്കാം ഈ ഔഷധപാനീയങ്ങള്‍
രോഗം മൂര്‍ച്ഛിച്ചാല്‍ ജീവന് പോലും ഭീഷണിയായേക്കാവുന്ന ഡെങ്കിപ്പനി പടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മാത്രമേ കൃത്യമായ ചികിത്സ ലഭ്യമാക്കാനാകൂ. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ധാരാളം വെള്ളം കുടിക്കാനാണ്. ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനി ബാധിച്ചവര്‍ക്കായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഏറെ ഔഷധഗുണങ്ങളുള്ള ചില പാനീയങ്ങളുണ്ട്. ആര്യവേപ്പിന്റെ കുറച്ച് ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് […]
ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്ട്രൈക്ക്
ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം 29 ൽ പതിനാറും യുഡിഎഫിന് 8 സീറ്റുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്ട്രൈക്ക് എൽഡിഎഫിന് 11 ബിജെപിക്ക് രണ്ട് സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 16 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. എട്ടു വാർഡുകൾ പുതുതായി പിടിച്ചെടുക്കാൻ കഴിഞ്ഞത് യുഡിഎഫിന് വൻ നേട്ടമായി. എൽഡിഎഫ് 11 ഇടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. രണ്ടു സീറ്റുകൾ നഷ്ടമായത് ബിജെപിക്കും തിരിച്ചടിയായി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, […]
തോൽവികളുടെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ മടങ്ങുന്നു ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ പത്തു വിക്കറ്റിന്റെ തോൽവി
തോൽവികളുടെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ മടങ്ങുന്നു ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ പത്തു വിക്കറ്റിന്റെ തോൽവി ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ അതിദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം […]
നേരറിയാൻ എൻ ഐ എ പാലക്കാട്
നേരറിയാൻ എൻ ഐ എ പാലക്കാട് കോയമ്പത്തൂര്‍ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നടത്തിയ വ്യാപക പരിശോധനയ്ക്കിടെ പാലക്കാടും എൻ ഐ എ സംഘം റെയ്ഡ് നടത്തി. പാലക്കാട് കൊല്ലങ്കോ ടിന് സമീപം മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഇവിടെ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്റുകളും റെയ്‌ഡിൽ കണ്ടെടുത്തിട്ടുണ്ട്. ഇവ വിശദ പരിശോധനയ്ക്കായി എൻ ഐ എ സംഘം കൊണ്ടുപോയി. ഐഎസ് ബന്ധത്തെ […]
ഗിനിയയില്‍ തടവിലായ ഇന്ത്യക്കാര്‍ യുദ്ധക്കപ്പലില്‍ തുടരുന്നു.
ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലായ മലയാളികള്‍ അടക്കമുള്ള 15 ഇന്ത്യക്കാര്‍ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ഇവരെ യുദ്ധക്കപ്പലിലേക്കു മാറ്റിയത.് ഇവരെ നൈജീരിയയ്ക്കു കൈമാറുമെന്നാണ് ആശങ്ക. എല്ലാവരുടെയും പാസ്പോര്‍ട്ട് സൈന്യം പിടിച്ചെടുത്തു. അതേ സമയം ഹീറോയിക്ക് ഇഡുന്‍ എന്ന ചരക്കു കപ്പലില്‍ മലയാളി ചീഫ് ഓഫീസര്‍ സനു ജോസും മറ്റ് ഒന്‍പത് ഇന്ത്യക്കാരും തുടരുന്നുണ്ട്. അതിനിടയിൽ കപ്പലിനേയും ജീവനക്കാരെയും തടഞ്ഞുവച്ച സംഭവത്തില്‍ ഇക്വറ്റോറിയല്‍ ഗിനിക്കെതിരെ കപ്പലുടമകള്‍ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ പരാതി നല്‍കി. രാജ്യം കപ്പല്‍ ജീവനക്കാരെ […]