രോഗം മൂര്‍ച്ഛിച്ചാല്‍ ജീവന് പോലും ഭീഷണിയായേക്കാവുന്ന ഡെങ്കിപ്പനി പടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മാത്രമേ കൃത്യമായ ചികിത്സ ലഭ്യമാക്കാനാകൂ. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ധാരാളം വെള്ളം കുടിക്കാനാണ്. ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനി ബാധിച്ചവര്‍ക്കായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഏറെ ഔഷധഗുണങ്ങളുള്ള ചില പാനീയങ്ങളുണ്ട്. ആര്യവേപ്പിന്റെ കുറച്ച് ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് ചായയ്ക്കൊപ്പം ദിവസവും കുടിക്കുന്നത് വേദന ശമിപ്പിക്കാനും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ രോഗിയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് ക്രമാതീതമായി കുറയും. രണ്ട് പപ്പായ ഇല എടുത്ത് അരച്ച് ചാറെടുക്കണം. ഇതിലേക്ക് ഒരുകപ്പ് വെള്ളം ഒഴിക്കണം. അരിച്ചതിന് ശേഷം ഈ വെള്ളം കുടിക്കാം. കിരിയാത്ത ഇല ജ്യൂസായി കുടിക്കാം. ആര്യവേപ്പില പോലെ ഇവയ്ക്കും ആന്റി-വൈറല്‍ ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ പ്ലേറ്റ്ലറ്റുകള്‍ കൂട്ടാന്‍ ഇത് നല്ലതാണ്. ചായയ്ക്കൊപ്പം തുളസി കുടിക്കാം. ഗ്രീന്‍ ടീ ഉണ്ടാക്കുമ്പോള്‍ തുളസിയും അതില്‍ ചേര്‍ക്കാം. പാല്‍ ചേര്‍ക്കാതെ വെള്ളത്തില്‍ തുളസി നേരിട്ടിട്ട് തിളപ്പിച്ചതിന് ശേഷം നാരങ്ങളും പിഴിഞ്ഞൊഴിക്കാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന ഒന്നാണ് ചിറ്റമൃത്. ഇവയുടെ ഇല വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം അരിച്ചെടുക്കണം. ചായ പോലെ കുടിക്കാം. മറ്റ് ജ്യൂസുകളില്‍ ചേര്‍ത്ത് ഉലുവ കുടിക്കുന്നതും ഡെങ്കിപ്പനിയുള്ളവര്‍ക്ക് നല്ലതാണ്.