Posted inലേറ്റസ്റ്റ്

വിവാദ നിര്‍ദ്ദേശം പിന്‍വലിച്ചു , സർക്കാരിനൊരു ദുരുദ്ദേശവുമില്ല; ദേവസ്വം മന്ത്രി

സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.സർക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി .ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്.ഇതിനെതിരേ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ […]

Posted inലേറ്റസ്റ്റ്

ശബരിമലയിലുള്ള പോലീസുകാർക്ക് നൽകിയ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കെ സുരേന്ദ്രൻ

ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർക്കുള്ള കൈപ്പുസ്തകത്തിലെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ. പൊലീസുകാര്‍ക്ക് നൽകിയ പൊതു നിര്‍ദ്ദേശങ്ങളിൽ സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശത്തിനോടാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ എതിർപ്പറിയിച്ചത്. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞണ് കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാര്‍ എല്ലാം ആചാരങ്ങൾ പാലിക്കണം എന്നും നിർദേശത്തില്‍ പറയുന്നുണ്ട്. ശബരിമലയിൽ പൊലീസിന് നൽകിയ വിവാദ […]

Posted inലേറ്റസ്റ്റ്

സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെ കുട്ടനാട്ടിലെ കർഷകർ

കുട്ടനാട്ടെ കര്‍ഷകർ വീണ്ടും പ്രതിസന്ധിയിൽ. നെല്ല് സംഭരിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും ഒരു പൈസ പോലും സർക്കാര്‍ കര്‍ഷകർക്ക് നല്‍കിയിട്ടില്ല. വട്ടിപ്പലിശക്ക് വായ്പ വാങ്ങി ഒന്നാം കൃഷി ചെയ്ത കർഷർ ഇപ്പോള്‍ പുഞ്ചക്കൃഷിക്കും പലിശക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്.നെല്ല് സംഭരിക്കാന്‍ സമരവുമായി തെരുവിലിറങ്ങേണ്ടി വന്ന കർഷകർക്ക് ഇത് ഇരുട്ടടിയായിരിക്കുകയാണ് . നേരത്തെ ബാങ്ക് വഴിയായിരുന്നു പണം കൈമാറിയിരുന്നത്. നെല്ല് സംഭരിച്ചതിന്‍റെ ബിൽ ബാങ്കിൽ ഹാജരാക്കിയാൽ പത്ത് ദിവസത്തിനകം പണം കിട്ടും.എന്നാൽ ഈ സമ്പ്രദായം അവസാനിപ്പിച്ച് സപ്ലൈകോ വഴി നേരിട്ടാക്കിയതും തിരിച്ചടിയായെന്ന് […]

Posted inലേറ്റസ്റ്റ്

കേക്ക് മുറിച്ച് പുലിവാൽ പിടിച്ച് കമൽ നാഥ്

കേക്ക് മുറിച്ച് വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. മുറിച്ച കേക്കിനു മുകളിൽ ഒരു ഹനുമാൻ രൂപവും ഉണ്ടായിരുന്നു. മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കമൽനാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിം​ഗ് ചൗഹാൻ ആരോപിച്ചു. വ്യാജ ഭക്തരാണ് കമൽനാഥും അദ്ദേഹത്തിൻറെ പാർട്ടിയും. ഒരിക്കൽ രാമ ക്ഷേത്രത്തെ എതിർത്ത അവർ തെരഞ്ഞെടുപ്പടുത്തപ്പോൾ ഭക്തരായിരിക്കുകയാണ്.ഹനുമാന്റെ ചിത്രം പതിച്ച ജന്മദിന കേക്ക് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ, അതേ കേക്ക് മുറിക്കുന്നതും സനാതന ധർമ്മത്തെയും അതിന്റെ […]

Posted inലേറ്റസ്റ്റ്

വെറ്ററിനറി സർവകലാശാല വി സി യും പുറത്താകലിന്റെ വക്കിൽ

വെറ്ററിനറി സർവകലാശാല വി സിക്കും ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസ് പുറത്താക്കാതിരിക്കാനുള്ള വിശദീകരണം നൽകാൻ ഉത്തരവിട്ട് വെറ്ററിനറി സർവ്വകലാശാലാ വി സി ഡോ.ശശീന്ദ്രനാഥിന് ഗവർണ്ണർ നോട്ടീസ് അയച്ചു. ഈ നിയമനവും യുജിസി മാർഗ നിർദേശ പ്രകാരം അല്ല എന്ന പരാതി ഉയർന്നിരുന്നു.സേർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കം പരാതിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയത്.വെറ്ററിനറി വിസി കൂടി ചേർത്താൽ ഗവർണ്ണറുടെ നോട്ടീസ് ലഭിച്ച വിസിമാരുടെ എണ്ണം 12 ആകും. ഇതിനിടെ ഗവർണറുടെ കാരണം കാണിക്കൽ […]

Posted inലേറ്റസ്റ്റ്

ഉമ്മൻ ചാണ്ടി ഉഷാറായി തിരിച്ചെത്തി

ജ‍ര്‍മനിയിലെ ലേസർ ചികിൽസക്ക് ശേഷം ഉമ്മൻ ചാണ്ടി കേരളത്തിലെത്തി.പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്.ലേസർ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു. നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് തന്‍റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്കും പോയിരുന്നു.നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോ​ഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതുപ്പള്ളിയിലെ […]

Posted inലേറ്റസ്റ്റ്

പോലീസിനെ വിമർശിച്ച് മുൻ മന്ത്രി പി കെ ശ്രീമതി

വേലി തന്നെ വിളവ് തിന്നുന്നുവെന്നു പൊലീസിനെ വിമര്‍ശിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഇ.പി ജയരാജന്‍. ബലാത്സംഗ കേസില്‍ പ്രതിയായ സിഐ സുനുവിനെപ്പോലുള്ള ക്രിമിനല്‍ പോലീസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. പീഡന കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു സ്ഥിരം കുറ്റവാളിയെന്നും പി.കെ. ശ്രീമതിയുടെ പോസ്റ്റിലുണ്ട്.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്ര അംഗം പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്

രാജ്കുമാര്‍ കസ്റ്റഡി മരണക്കേസ് ; മുന്‍ എസ്പി കെ ബി വേണുഗോപാലിനെതിരെ നടപടി വേണം

ഇടുക്കി  നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്കു സിബിഐ ശുപാര്‍ശ. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ അറസ്റ്റുചെയ്ത വിവരം അറിഞ്ഞ എസ്പി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്. കട്ടപ്പന ഡിവൈഎസ്പി പി.പി ഷംസ് ഗുരുതര കൃത്യവിലോപം കാണിച്ചെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.

Posted inലേറ്റസ്റ്റ്

വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി പുന:പ്പരിശോധിക്കാൻ ഹർജി

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹര്‍ജി നല്‍കും. നിയമോപദേശത്തിന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപ നല്‍കും. വിധിക്കു മുന്‍കാല പ്രാബല്യം വരുത്തരുതെന്ന അപേക്ഷയുമായി മുന്‍ വിസി ഡോ എം.എസ്. രാജശ്രീ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. സെലക്ഷന്‍ കമ്മറ്റിയുടെ പിഴവിന് താന്‍ ഇരയായെന്നും രാജശ്രീയുടെ ഹര്‍ജിയില്‍ പറയുന്നു.

Posted inലേറ്റസ്റ്റ്

സാങ്കേതിക സർവകലാശാല വി സി യാകാൻ യോഗ്യതയുണ്ട് ;ഡോ :സിസ തോമസ്

ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഗവര്‍ണര്‍ തന്നെ നിയമിച്ചതു ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് ഡോ. സിസ തോമസ്. സര്‍ക്കാരിനു വേണ്ടി കോടതിയെ സമീപിക്കാന്‍ അഡീഷണല്‍ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കണം. പ്രൊഫസറായി 13 വര്‍ഷം അടക്കം മുപ്പത്തൊന്നര വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള തനിക്കു വിസി ആകാന്‍ യോഗ്യതയുണ്ടെന്നും ഡോ. സിസ തോമസ് കോടതിയെ അറിയിച്ചു.