സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ. മലയൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോയാണ് ബാലരാമപുരം പൊലീസിന്‍റെ പിടിയിലായത്. രാമപുരം സ്വദേശിയുടെ പക്കൽ നിന്ന് 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. രാമപുരം സ്വദേശി അംബികയാണ് തട്ടിപ്പിനിരയായത്. അംബികയുടെ മകൻ ജിതിൻ ജോണിന് സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അംബികയുടെ ബന്ധു കൂടിയായ ഷൈജിൻ ബ്രിട്ടോ പണം തട്ടിയത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി […]
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായ വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല നൽകി. ഇപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വി വേണു. ലേബർ കമ്മീഷണറായ കെ. വാസുകിക്ക് ലോക കേരള സഭയുടെ ചുമതല കൂടി നൽകി. ടിവി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറായി നിയമിച്ചു. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് ടിവി അനുപമ ലാന്റ് റവന്യൂ കമ്മീഷണറായി ചാർജ് എടുക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് […]
വേങ്ങരയിൽ അധ്യാപികയുടെ മരണത്തിൽ സഹ അധ്യാപകനെ അറസ്റ്റ് ചെയ്തു.
വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 17 നാണ് അദ്ധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. മരിച്ച അധ്യാപികയുടെ ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് […]
കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം തിരുത്തണമെന്ന് കെ സുധാകരൻ
കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ സി വിജയന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് സർക്കാർ നയം തിരുത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടത്. കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായി. കൃഷി ചെയ്യാനാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കാന്‍ […]
സായാഹ്ന വാര്‍ത്തകള്‍ | 23.11
◾പാലിനും മദ്യത്തിനും വില കൂട്ടി. മില്‍മ പാലിന് ആറു രൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. എന്നു മുതല്‍ വിലവര്‍ധന നടപ്പാക്കുമെന്ന് മില്‍മയ്ക്കു തീരുമാനിക്കാം. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഒമ്പതു രൂപ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്. ◾മദ്യവില രണ്ടു ശതമാനം വര്‍ധിപ്പിച്ചു. മദ്യകമ്പനികള്‍ക്കു ചുമത്തിയിരുന്ന അഞ്ചു ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയാണ് വില്‍പന നികുതി രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിറ്റുവരവു നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് […]
സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിട്ടുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണിയില്‍ നിലവിലെ വില 4825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 […]
ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക്
ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്‌ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്‌ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.
’18 പേജെസ്’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ
‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ തന്നെ നായികയായി തെന്നിന്ത്യയുടെ പ്രിയ താരം അനുപമ പരമേശ്വരന്‍ അഭിനയിക്കുന്ന ’18 പേജെസ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ശ്രീ മണിയുടെ വരികള്‍ പൃഥ്വി ചന്ദ്ര, സിത്താര കൃഷ്ണകുമാര്‍ എന്നിവരാണ് പാടിയിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് […]
‘ഭേഡിയ’ ചിത്രത്തിലെ പുതിയൊരു ഗാനം ‘ബാക്കി സബ് തീക്ക്’
വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രമാണ് ‘ഭേഡിയ’. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ബാക്കി സബ് തീക്ക്’ എന്ന ഗാമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഭാസ്‌കര്‍’ എന്ന കഥാപാത്രമായി വരുണ്‍ ധവാന്‍ അഭിനയിക്കുമ്പോള്‍ ‘ഡോ. അനിക’യായിട്ടാണ് കൃതി സനോണ്‍ എത്തുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, […]
മാറ്റര്‍ ഇലക്ട്രിക് ബൈക്കില്‍ നാല് സ്പീഡ് ഗിയര്‍ബോക്സ്
അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ എനര്‍ജി അതിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. പുതിയ മാറ്റര്‍ ഇലക്ട്രിക് ബൈക്കില്‍ നാല് സ്പീഡ് ഗിയര്‍ബോക്സ്, എബിഎസ് തുടങ്ങിയ സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളാണുള്ളത്. 150 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഈ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ടോര്‍ക്ക് ക്രാറ്റോസ് ആര്‍, ഒബെന്‍ റോര്‍ എന്നിവയ്ക്കെതിരെ മത്സരിക്കും.പുതിയ ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിംഗ് 2023 ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കും. ഡെലിവറികള്‍ 2023 ഏപ്രില്‍ മുതല്‍ ആരംഭിക്കും. 2023 ഓട്ടോ […]