Posted inഓട്ടോമോട്ടീവ്

അഞ്ച് കളര്‍ ഓപ്ഷനുകളില്‍ പള്‍സര്‍ പി150

ബജാജ് ഓട്ടോ പുതിയ പള്‍സര്‍ പി150 പുറത്തിറക്കി. 1,16,755 രൂപ പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. 250സിസി, 160സിസി പതിപ്പുകള്‍ക്ക് ശേഷം 2021 ഒക്ടോബറില്‍ അവതരിപ്പിച്ച പള്‍സര്‍ പ്ലാറ്റ്ഫോമിലെ മൂന്നാമത്തെ വകഭേദമാണ് പുതിയ പള്‍സര്‍ പി150. അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഈ മോഡലിന് ലഭ്യമാവുക. റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ, എബോണി ബ്ലാക്ക് റെഡ്, എബോണി ബ്ലാക്ക് ബ്ലൂ, എബോണി ബ്ലാക്ക് വൈറ്റ് എന്നിവയാണത്. ബജാജ് പള്‍സര്‍ പി150 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. സിംഗിള്‍-ഡിസ്‌ക് വേരിയന്റിന് 1,16,755 […]

Posted inവിനോദം

‘ചതുര’ത്തിലെ ഗാനം റിലീസായി

റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ചതുര’ത്തിലെ ഗാനം റിലീസ് ചെയ്തു. പ്രശാന്ത് പിള്ള സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ഈ ഗാനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ചതുരം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ഭരതന്‍ ആണ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു […]

Posted inവിനോദം

‘ഗോള്‍ഡ്’ ഡിസംബര്‍ ഒന്നിന് തിയറ്ററിലേക്ക്

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജ് ആണ് ‘ഗോള്‍ഡി’ലെ നായകന്‍. ചിത്രത്തില്‍ നായികയായി നയന്‍താരയും എത്തുന്നു. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് […]

Posted inബിസിനസ്സ്

യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി വന്നേക്കാം

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യു.പി.ഐ പേയ്മെന്റ് ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുമെന്നു സൂചന. നിലവില്‍ യു.പി.ഐ. പേയ്മെന്റ് ആപ്പുകള്‍ വഴി ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. എന്നാല്‍, ഈ സൗകര്യം ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ), റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിവരികയാണ്. ഈ മാസം അവസാനത്തോടെ പരിധി ഏര്‍പ്പെടുത്തല്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ […]

Posted inബിസിനസ്സ്

ലോക സാമ്പത്തിക വളര്‍ച്ച ഇക്കൊല്ലം 3.1 ശതമാനം

ലോക സാമ്പത്തിക വളര്‍ച്ച ഇക്കൊല്ലം വളരെ താഴ്ന്ന നിരക്കിലായിരിക്കുമെന്ന് രാജ്യാന്തര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്. ഉയര്‍ന്ന പലിശ നിരക്ക്, വിലക്കയറ്റം, റഷ്യയുക്രെയ്ന്‍ യുദ്ധം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. മുന്‍കൊല്ലത്തെക്കാള്‍ 3.1% മാത്രമായിരിക്കും ഇക്കുറി വളര്‍ച്ച. അടുത്ത വര്‍ഷം 2.2% ആയിരിക്കും. യുദ്ധം കാരണമുള്ള ഇന്ധനവൈദ്യുതി വിലക്കയറ്റത്തില്‍ വലയുന്ന യൂറോപ്പും യുഎസും ഇഴയുമ്പോള്‍ ആഗോള വളര്‍ച്ചയ്ക്ക് മുഖ്യ കാരണമാകുക ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയാണ്. ഇന്ത്യ ഇക്കൊല്ലം 6.6%, അടുത്ത വര്‍ഷം […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 23.11.22

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് 1964 ലെ ഭൂപതിവു ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവിലെ ചട്ടമനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍  കഴിയില്ല. കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. ഖനനം ഉള്‍പ്പടെ  പ്രവര്‍ത്തങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നിയേഭേദഗതി വരുത്തുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. […]

Posted inലേറ്റസ്റ്റ്

മന്നംജയന്തിക്ക് ഞാൻ പോയാൽ ആർക്കാണ് നഷ്ടമെന്ന് ശശി തരൂർ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയ പരിപാടി വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ആവർത്തിച്ച് ശശി തരൂർ എംപി. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും അത് വിവാദമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും തരൂര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. . ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താൻ എന്ന് ശശി തരൂർ വ്യക്തമാക്കി. നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടാൽ താൻ കാണുമെന്നും തരൂർ പറഞ്ഞു . മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താൻ പോയാൽ […]

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചതിന്റെ എല്ലാ ഫയലുകളും വ്യാഴാഴ്ച ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൻ്റെ ഫയലുകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം. വ്യാഴാഴ്ച തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഇതെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കുമ്പോളായിരുന്നു നിയമനം. നിയമന നടപടികൾ സുതാര്യമെങ്കിൽ ഫയലുകൾ ഹാജരാക്കാൻ മടി എന്തിനെന്നും കോടതി ചോദിച്ചു. സുപ്രീം കോടതി ഭരണഘടനാബഞ്ച് കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ വാദം […]

Posted inലേറ്റസ്റ്റ്

വിവാദ കത്ത് അന്വേഷണത്തിന് ഓംബുഡ്സ്മാൻ വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ

കത്ത് വിവാദത്തില്‍ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാന്‍ അയച്ച നോട്ടീസിന് മറുപടി നൽകുമ്പോഴാണ് തിരുവനന്തപുരം നഗരസഭ ഇക്കാര്യം വ്യക്തമാക്കിയത് പരാതി നിരസിക്കണം എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ആവശ്യം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനാൽ പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നുമാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലായിരുന്നു ഓംബുഡ്സ്മാൻ തിരുവനന്തപുരം നഗരസഭയ്ക്ക് നോട്ടീസ് അയച്ചത്. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ ശുപാർശ […]