◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂര്‍ എംപി. ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാനായെന്നും തരൂര്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയില്‍ തെറ്റില്ലെന്നും എന്നാല്‍ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂര്‍ വ്യക്തമാക്കി. ◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ നിലപാട് തള്ളി കോണ്‍ഗ്രസ്. തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ദേശീയ […]
ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കേരളത്തില്‍
ജനുവരിയില്‍ രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കേരളത്തില്‍. 6.76 ശതമാനമാണ് ജനുവരിയിലെ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക്. ദേശീയ ശരാശരി അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.31 ശതമാനം രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ വര്‍ധന. കേരളത്തില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് തുടരുകയാണ്. കേരളത്തിന് തൊട്ടുപിന്നില്‍ ഒഡിഷ ആണ്. 6.05 ശതമാനമാണ് ഒഡിഷയിലെ പണപ്പെരുപ്പനിരക്ക്. ഛത്തീസ്ഗഡ് ആണ് മൂന്നാം സ്ഥാനത്ത്. 5.85 ശതമാനം. എണ്ണയുടെ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് കേരളത്തില്‍ പണപ്പെരുപ്പ നിരക്ക് […]
17 വര്‍ഷത്തിന് ശേഷം ബിഎസ്എന്‍എല്‍ ലാഭത്തില്‍
നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലാഭം രുചിച്ച് ബിഎസ്എന്‍എല്‍. മൂന്നാം പാദത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കമ്പനിയുടെ ലാഭം 262 കോടി രൂപ. 2007 ന് ശേഷം ആദ്യമായാണ് ബിഎസ്എന്‍എല്‍ ലാഭത്തിലെത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ മൊബിലിറ്റി സേവനങ്ങളില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായി. ഫൈബര്‍ ടു ഹോം സേവനങ്ങള്‍ 18 ശതമാനവും ലീസ്ഡ് ലൈന്‍ വരുമാനം 14 ശതമാനവും വര്‍ധിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള ചിലവുകള്‍ കുറച്ചതിലുടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,800 കോടി രൂപയുടെ […]
ആദ്യ ദിനം 33.1 കോടി നേടി വിക്കി കൗശല്‍ ചിത്രം ‘ഛാവ’
വിക്കി കൗശല്‍ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഛാവ’. വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലയെയി രശ്മിക മന്ദാനയും ചിത്രത്തിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. ഈ അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ വച്ച് മികച്ച ഓപ്പണിങ് ആണ് ഛാവയ്ക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുമായി ഇന്ത്യയില്‍ ആദ്യ ദിനം 33.1 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. […]
‘രേഖാചിത്രം’ മാര്‍ച്ച് 14 മുതല്‍ സോണി ലൈവില്‍
ആസിഫ് അലി-അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ‘രേഖാചിത്രം’. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളസിനിമകളില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. മാര്‍ച്ച് 14 മുതല്‍ സോണി ലൈവില്‍ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജന്‍ നായികയായെത്തിയ സിനിമയില്‍ മനോജ് കെ ജയന്‍, ഭാമ […]
എന്‍എക്‌സ്200 പുറത്തിറക്കി ഹോണ്ട
പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്‌സ്200 പുറത്തിറക്കി. പുതിയ ഹോണ്ട എന്‍എക്‌സ്200ന്റെ വില 1,68,499 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി). പുതിയ ഒബിഡി2ബി-കംപ്ലയന്റ് 184.4 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 12.5 കിലോവാട്ട് പവറും 6000 ആര്‍പിഎമ്മില്‍ 15.7 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. എന്‍ജിന്‍ 5 സ്പീഡ് ഗിയര്‍ബോക്സുമായി ഇണക്കി ചേര്‍ത്തിരിക്കുന്നു. റൈഡര്‍മാരെ നാവിഗേഷന്‍ ആക്സസ് ചെയ്യാനും കോള്‍ അറിയിപ്പുകള്‍ സ്വീകരിക്കാനും എസ്എംഎസ് […]
ചിദഗ്‌നി
ഒരു ശാസ്ത്രകാരനില്‍ ഉറങ്ങിക്കിടക്കുന്ന കഥാകാരന്‍ ഉണര്‍ച്ചയാണ് ഈ കഥാസമാഹാരം. ഇതിലെ ഓരോ കഥകളും മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലുകളാണ്. ആരും അന്യരല്ല എന്നുള്ളതാണ് ഈ കഥകള്‍ പറഞ്ഞു വെയ്ക്കുന്നത്. സ്‌നേഹത്തിന്റെ ഒരു അരുവി നമ്മളോരോരുത്തരിലേക്കും ജീവിതയാത്രയിലെ ഏതു നിമിഷത്തിലും ഒഴുകിയെത്താം. എന്റെ വിശ്വാസവും അതുതന്നെയാണ്. ഇനിയും ഒത്തിരി കഥകള്‍ എഴുതി ജയചന്ദ്രന്‍ ഹൃദയങ്ങളെ പ്രചോദിപ്പിക്കട്ടെ. മനസ്സുകളെ ജ്വലിപ്പിക്കട്ടെ. ആ കഥകളിലൂടെ നിര്‍മല സ്‌നേഹപ്രവാഹം ഈ ലോകത്തെ നനയിക്കട്ടെ. ‘ചിദഗ്‌നി’. ഡോ. ജയചന്ദ്രന്‍ വി.പി. ഗ്രീന്‍ ബുക്‌സ്. […]
നല്ല ഉറക്കം ലഭിക്കാന്‍ കിവി കഴിക്കാം
ഉറക്കമില്ലായ്മ മുതല്‍ കാന്‍സറിനെ വരെ തുരത്താന്‍ കഴിയുന്ന പഴമാണ് കിവി അല്ലെങ്കില്‍ ചൈനീസ് ചൈനീസ് ഗൂസ്‌ബെറി എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ഗുണത്തിനൊപ്പം രുചിയിലും കിവി തന്നെ കേമന്‍. സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേര്‍ട്ടുകളോടൊപ്പവും കിവി ചേര്‍ക്കാം. കിവിയില്‍ സെറോടോണിന്‍, ഫോളേറ്റ് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ക്രമരഹിതമായ ഉറക്കം […]
മദ്ധ്യാഹ്ന വാർത്തകൾ
വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയ്യെടുത്ത് എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാൻ വഴി ആലോചിക്കും. പദ്ധതി തുടങ്ങി വെച്ച ശേഷം കേന്ദ്രത്തോട് കൂടുതൽ സമയം തേടും. വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലുള്ള 529.50 കോടിയുടെ വായ്പ മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ […]
50 വർഷത്തിന് ശേഷമുള്ള തിരിച്ചടവിൽ പിണറായി ഇപ്പോൾ ബേജാറാവേണ്ടെന്ന് സുരേന്ദ്രൻ
വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി വായ്പയായാണ് അനുവദിച്ചതെങ്കിലും ഇത് ഗ്രാന്‍റിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ. 50 വർഷത്തിനുശേഷം തിരിച്ചടക്കേണ്ട വായ്പയെ കുറിച്ച് പിണറായി ഇപ്പോൾ ബേജാറാകേണ്ടെന്നും ലഭിച്ച തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും പണം ചിലവഴിക്കാൻ കൂടുതൽ സമയമാണ് വേണ്ടതെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സമയം നീട്ടിക്കിട്ടാനായി അപേക്ഷ കൊടുത്താൽ മതിയെന്നും സമയം നീട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നും കെ […]
