Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

​ഗതാ​ഗതസൗകര്യത്തിൽ കേരളത്തിന്റെ ചിത്രം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

​ഗതാ​ഗതസൗകര്യത്തിൽ കേരളത്തിന്റെ ചിത്രം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  ​ഗതാ​ഗതസൗകര്യത്തിൽ കേരളത്തിന്റെ ചിത്രം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.   വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് […]

Posted inബിസിനസ്സ്

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മൂന്നാം പാദത്തില്‍ ലാഭം

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 453.39 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 18.31 ശതമാനം വാര്‍ഷിക വര്‍ധനയോടെ 32,426.13 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 27,407.11 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് […]

Posted inവിനോദം

മമ്മൂട്ടിയും വിനായകനും ‘കളങ്കാവല്‍’ ഒന്നിക്കുന്നു

മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിര്‍മാണ സംരംഭത്തിന്റെ പേര് പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കളങ്കാവല്‍’ എന്നാണ് ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്റെ രചന. […]

Posted inവിനോദം

‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27ന് റിലീസ്

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സൗബിന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ യുടെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബന്‍ സാമുവല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ നായകന്‍, നായിക നമിത പ്രമോദ്. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടില്‍, […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട ഫോര്‍ച്യൂണറിന് വന്‍ കിഴിവ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഈ മാസം വന്‍ കിഴിവുകള്‍ നല്‍കുന്നു. ഒരു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഈ കാറിന് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 55,000 രൂപ വിലവരുന്ന ആക്സസറികള്‍, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 50,000 രൂപ ലോയല്‍റ്റി ബോണസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ രീതിയില്‍, വ്യവസ്ഥകള്‍ക്കനുസരിച്ച്, ഈ കാറിന് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാകും. വേരിയന്റിനെ ആശ്രയിച്ച് ഫോര്‍ച്യൂണറിന്റെ എക്‌സ്-ഷോറൂം […]

Posted inപുസ്തകങ്ങൾ

സ്വര്‍ണമയൂരം

പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറി വരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്‍ക്കാരുടെ കണ്‍വെട്ടത്തുനിന്ന്, ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ച യാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാ ണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെറെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജി കളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാ […]

Posted inആരോഗ്യം

കുടലിന്റെ ആരോഗ്യവും മോശമായാല്‍ ചര്‍മത്തില്‍ കാണാം

കുടലിന്റെ ആരോഗ്യവും ചര്‍മവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. കുടലിന്റെ ആരോഗ്യം മോശമായാല്‍ അത് ചര്‍മത്തില്‍ പ്രതിഫലിക്കും. പാല്‍ ഉല്‍പന്നങ്ങളും പഴങ്ങളും വിരുദ്ധാഹാരമാണ്. ഇവ ഒരുമിച്ച കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ധാന്യങ്ങളുമായോ പച്ചക്കറികളുമായോ പഴങ്ങള്‍ സംയോജിപ്പിക്കുന്നത് ഒഴിവാക്കുക. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും വയറു വീര്‍ക്കല്‍, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് വിറ്റാമിന്‍ സി ആവശ്യമാണ്. ഇത് ചര്‍മം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കും. നാരങ്ങ, പപ്പായ, തക്കാളി, പേരക്ക പോലുള്ള പഴങ്ങളില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്

കായിക സംഘടനകള്‍ക്കെതിരെ കായിക മന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാർ. കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്‍റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും കായിക സംഘടനകള്‍ കള്ളന്മാരാണെന്ന് മന്ത്രി വിളിച്ചത് തെറ്റാണെന്നും സുനിൽ കുമാർ പറഞ്ഞു. കായിക സംഘടനകളാണ് ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉള്‍പ്പെടുത്താൻ മന്ത്രി എന്താണ് ചെയ്തതെന്നും സുനിൽ കുമാര്‍ ചോദിച്ചു.