ഹിന്ദുമുന്നണിയുടെ റാലിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചു . മധുര തിരുപ്പരൻകുന്ദ്രം ക്ഷേത്രത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചെന്നൈയിൽ റാലി നടത്തണമെന്ന ഹിന്ദു മുന്നണിയുടെ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. വേലുമായി ചെന്നൈ നഗരത്തിലൂടെ റാലി നടത്തണമെന്നായിരുന്നു ആവശ്യം. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒന്നും അനുവദിക്കാനാകില്ല. വിവിധ വിഭാഗക്കാർ ഐക്യത്തോടെ ജീവിക്കുന്ന സ്ഥലം ആണ് മധുരയും ചെന്നൈയുമെന്ന് കോടതി ചൂണ്ടികാട്ടി.
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്രസർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവുമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്രസർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവുമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് ഇന്നലെ രാജ്യസഭയിൽ നൽകിയ മറുപടി പൂർണമായും ശരിയല്ല. കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ നാല്പതിനായിരം ഡോളർ ലഭ്യമാക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. കുടുംബം ഇതുവരെ പണം സ്വീകരിക്കാൻ തയാറായിട്ടില്ല. ദില്ലി ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്രസർക്കാർ […]
മെയ്ക്ക് ഇൻ ഇന്ത്യ….!!!!
ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു സംരംഭമാണ് മെയ്ക്ക് ഇൻ ഇന്ത്യ…..!!! ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും കമ്പനികളെ സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദനത്തിൽ സമർപ്പിത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു സംരംഭമാണ് മെയ്ക്ക് ഇൻ ഇന്ത്യ . നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, ആധുനികവും കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വിദേശ മൂലധനത്തിനായി പുതിയ മേഖലകൾ തുറക്കുക എന്നിവയായിരുന്നു നയപരമായ സമീപനം. മെയ്ക്ക് ഇൻ ഇന്ത്യ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. ഈ പരിപാടി പ്രകാരം, 2022 ആകുമ്പോഴേക്കും ജിഡിപിയിൽ ഉൽപ്പാദന മേഖലയുടെ വിഹിതം 25% ആകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. […]
പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കുത്തനെ കൂടി
രൂപയുടെ വിലയിടിവ് തുടരുന്നതിനിടെ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കുത്തനെ കൂടി. 2024 ഡിസംബര്‍ വരെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ബാങ്കുകളില്‍ എത്തിയത് 129.1 ബില്യണ്‍ ഡോളര്‍ (11,20,000 കോടി രൂപ.). കഴിഞ്ഞ വര്‍ഷം പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ വര്‍ധന. വര്‍ധനയുടെ തോതിലും ഇന്ത്യയാണ് മുന്നില്‍. വിദേശ ഇന്ത്യക്കാരുടെ പണം ഇന്ത്യയിലേക്ക് കൂടുതലായി എത്തുന്നത് യുഎസ്, യുഎഇ, സൗദി അറേബ്യ, […]
‘രണ്ടാം യാമം’ ചിത്രത്തിലെ ‘ഈ രാവില്‍ നോവും’ ഗാനം
‘ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ഈ രാവില്‍ നോവും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പ്രേക്ഷകര്‍ക്കരികില്‍ എത്തിയത്. നേമം പുഷ്പരാജിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി. കെ.എസ്.ചിത്ര, മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, ഗൗരി ലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. ‘ഈ രാവില്‍ നോവും’ എന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ […]
‘ഭ.ഭ.ബ’ ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ പോസ്റ്റര്‍
ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം’. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇപ്പൊള്‍ പുറത്ത് വന്നിരിക്കുകയാണ്. ബ്രാന്‍ഡ് ന്യൂ ലുക്കില്‍, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. പൂര്‍ണ്ണമായും മാസ് […]
1.64 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റ് ടാറ്റ പഞ്ച്
2024ല്‍ ടാറ്റ പഞ്ച് രാജ്യത്തെ നമ്പര്‍-1 കാറായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കാറിന്റെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. 2025 സാമ്പത്തിക വര്‍ഷത്തിലും ഈ കാറിനുള്ള ഡിമാന്‍ഡ് കൂടുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ 10 മാസത്തിനുള്ളില്‍, പഞ്ചിന്റെ 1.64 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെപ്പോലെ മാരുതി വാഗണ്‍ആര്‍ പിന്നിലാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി എര്‍ട്ടിഗ, മാരുതി ബ്രെസ്സ, മാരുതി സ്വിഫ്റ്റ്, മാരുതി ബലേനോ തുടങ്ങിയ മിക്കവാറും എല്ലാ ജനപ്രിയ മോഡലുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. […]
അന്ധേരിയില്‍ മല്ലിക പൂത്തപ്പോള്‍
ജീവിതാനുഭവങ്ങളിലെ കയ്പും മധുരവും നര്‍മ്മവും സൃഷ്ടിക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളെ ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളേയും മരണത്തിനുപോലും വേര്‍പെടുത്താനാവാത്ത മനുഷ്യ ബന്ധങ്ങളെയും ഭാഷയുടെ സര്‍ഗ്ഗാത്മകതയില്‍ ചാലിച്ചെഴുതിയ ജീവഗന്ധികളായ അനുഭവകഥകളുടെ സമാഹാരം. പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും പോരാട്ടങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും വിശപ്പിന്റെയും തിരസ്‌കരണത്തിന്റെയും പരാജയത്തിന്റെയും അതിജീവനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിജയത്തിന്റെയും ആത്മസ്പര്‍ശമുള്ള അനുഭവങ്ങളെ ചിട്ടയോടെ കോര്‍ത്തിണക്കി കഥാകാരന്റെ ഓര്‍മ്മകളുടെ തീരത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കര്‍മ്മബന്ധങ്ങളുടെ തീര്‍ത്ഥയാത്ര. ‘അന്ധേരിയില്‍ മല്ലിക പൂത്തപ്പോള്‍’. ജോസ് പ്രകാശ്. ഗ്രീന്‍ ബുക്‌സ്. […]
കുടലിലെ നല്ല ബാക്ടീരിയകളെ ആന്റിബയോട്ടിക് നശിക്കും
ജീവിതത്തില്‍ എപ്പോഴെങ്കിലും ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ന്യുമോണിയ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് മരുന്നുകളാണ് നിര്‍ദേശിക്കുക. രോഗാണുക്കളെ ചെറുക്കാന്‍ ഇവ സഹായിക്കുമെങ്കിലും കുടലിലെ നല്ല ബാക്ടീരിയകളെയും ആന്റിബയോട്ടിക് നശിപ്പിച്ചു കളയും. ഇതിലൂടെ ഇത് ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുന്നു. ഇത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ തള്ളിവിടാം. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുമ്പോള്‍ കുടലിലെ നല്ല ബാക്ടീരികളെ സംരക്ഷിക്കേണ്ടതിനും പരിപാലിക്കുന്നതിനും ഡയറ്റില്‍ ചേര്‍ക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചുമറിയാം. വെളുത്തുള്ളി, ഉള്ളി, പഴം, ശതാവരി, ഓട്‌സ് […]
സിനിമാ തര്‍ക്കത്തില്‍ നിര്‍മാതാക്കള്‍ക്കെതിരെ താരസംഘടന അമ്മ
സിനിമാ സമരത്തില്‍ തര്‍ക്കം മുറുകുമ്പോള്‍ താരസംഘനയും നിര്‍മാതാക്കളുടെ സംഘനയും ഒടുവില്‍ തുറന്ന പോരിലേക്ക് എത്തി. നാഥനില്ലാ കളരിയല്ലെന്നും അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും വ്യക്തമാക്കിയാണ് അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല പ്രൊഡ്യുസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ചത്. നടീനടന്‍മാര്‍ പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ നിലപാട് എന്നാൽ എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ അധിക്ഷേപിക്കുകയാണെന്നും, താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ […]
