Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളേജിലേക്ക് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളേജിലേക്ക് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരില്‍ പലരും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമങ്ങളും നടത്തിയത്തിനെ തുടർന്ന് പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് രണ്ടുതവണ ജലപീരങ്കിയടക്കമുള്ളവ പ്രയോഗിച്ചു. റാഗിങ് സംഭവത്തില്‍ കോളേജിന് വീഴ്ച സംഭവിച്ചുവെന്നാരോപിച്ചായിരുന്നു കെ.എസ്.യുവിന്റെ മാര്‍ച്ച്. റാഗിങ് സംഭവത്തില്‍ പ്രതികളില്‍ പലര്‍ക്കും ഇടതുപക്ഷവുമായി ബന്ധവുമുണ്ടെന്നും കെ.എസ്.യു ആരോപിച്ചു. എസ്.എഫ്.ഐയ്ക്ക് എതിരേയും മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു കെ.എസ്.യുവിന്റെ  പ്രതിഷേധം.

Posted inബിസിനസ്സ്

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബമായി മുകേഷ് അംബാനി

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം. 9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. തായ്ലന്‍ഡിലെ ചിയരാവനന്റ് കുടുംബമാണ് 4,260 കോടി ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഹര്‍ടോണോ കുടുംബമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ബാങ്കിംഗ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കുടുംബത്തിന്റെ ആസ്തി 4220 കോടി ഡോളറാണ്. 20 പേരുടെ ലിസ്റ്റില്‍ മൊത്തം ആറ് ഇന്ത്യന്‍ […]

Posted inടെക്നോളജി

മൂന്ന് ലക്ഷം മണിക്കൂര്‍ വിനോദവുമായി ജിയോ ഹോട്ട് സ്റ്റാര്‍

കായിക – വിനോദ മേഖലയിലെ മുന്‍നിര പ്രീമിയം പ്ലാറ്റ്ഫോമുകളായ ജിയോ സിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്ഫോം ജിയോ ഹോട്ട് സ്റ്റാര്‍ നിലവില്‍ വന്നു. വയാകോം 18, സ്റ്റാര്‍ ഇന്ത്യ ലയനം പുര്‍ത്തിയായതോടെയാണ് ജിയോ ഹോട്ട് സ്റ്റാര്‍ എന്ന പുതിയ പ്ലാറ്റ്ഫോം രംഗത്തെത്തുന്നത്. മൂന്ന് ലക്ഷം മണിക്കൂര്‍ വിനോദ പരിപാടികള്‍, ലൈവ് സ്പോര്‍ട് കവറേജ്, 50 കോടി ഉപഭോക്താക്കള്‍ എന്നിവയുമായി ജിയോഹോട്ട്സ്റ്റാര്‍ ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. 19-ലധികം ഭാഷകളിലാണ് സ്ട്രീമിങ്. വ്യക്തിഗതമായി […]

Posted inവിനോദം

‘അതിഭീകര കാമുകന്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ലുക്മാന്‍ അവറാന്‍ കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കോളേജ് ക്ലാസ് മുറിയില്‍ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴല്‍രൂപമായി കാലന്റെ രൂപത്തിലുള്ളൊരാളുമാണ് പോസ്റ്ററിലുള്ളത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, […]

Posted inവിനോദം

‘മരണ മാസ്സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു സമ്പൂര്‍ണ്ണ കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ആദ്യാവസാനം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടന്‍ സിജു സണ്ണി കഥ […]

Posted inഓട്ടോമോട്ടീവ്

പി ആര്‍ ശ്രീജേഷിന് എം ജി വിന്‍ഡ്‌സര്‍ സമ്മാനിച്ചു

പാരിസ് ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായ പി ആര്‍ ശ്രീജേഷിന് എം ജി വിന്‍ഡ്‌സര്‍ സമ്മാനിച്ചു. കഴിഞ്ഞ ദിവസം മലയാളി താരം കുടുംബവുമൊന്നിച്ചെത്തിയാണ് കൊച്ചിയിലെ എംജി കോസ്റ്റ്‌ലൈന്‍ ഗാരിജില്‍ നിന്നും വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ചണ്ഡീഗഡില്‍ വെച്ച് 2024 നവംബറില്‍ നടന്ന ചടങ്ങില്‍ ഒളിമ്പിക് താരങ്ങള്‍ക്കെല്ലാം എം ജി വാഹനത്തിന്റെ താക്കോല്‍ കൈമാറിയിരുന്നു. ശ്രീജേഷിന്റെ സൗകര്യാര്‍ത്ഥം വാഹനം കൊച്ചിയില്‍ വെച്ച് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ടോപ് വേരിയന്റാണ് കേരളത്തിന്റെ ഒളിമ്പ്യനു […]

Posted inപുസ്തകങ്ങൾ

അഴിച്ചുകളയാനാവാതെ ആ ചിലങ്കകള്‍

ഒരു സ്വപ്നസഞ്ചാരിണിയുടെ ഓര്‍മകള്‍ നീലലോഹിതങ്ങളായി വിടര്‍ന്നതാണ് ഈ പുസ്തകം. കാലം പുളിപ്പിച്ച സുഗന്ധവീഞ്ഞിന്റെ കല്‍ഭരണി; ഋതുഭേദങ്ങള്‍ക്കൊന്നും പായല്‍പടര്‍ത്തുവാനാകാത്ത ശിലാലിഖിതം. സ്മൃതിയുടെ വഴുക്കുന്ന നെടുവരമ്പിലൂടെയുള്ള എഴുത്തുകാരിയുടെ ഈ തനിച്ചുനടത്തത്തില്‍, മനുഷ്യരും പുസ്തകങ്ങളും പാട്ടുകളുമൊക്കെ കൂടെ നടക്കുന്നു; ജീവിക്കാനും മരിക്കാനും ആവേഗമേകുന്നുവെന്ന പ്രേരണാകുറ്റം ഏറ്റെടുത്തുകൊണ്ട്. മൗനം ഉറഞ്ഞുകിടക്കുന്ന പ്രശാന്ത തടാകത്തില്‍ – വെള്ളിമീന്‍ ചാട്ടംപോലെ – ഈ ഓര്‍മകള്‍ സന്തോഷത്തിന്റെ സന്താപത്തിന്റെ സംഭ്രാന്തിയുടെ ഓളങ്ങള്‍ ഉയര്‍ത്തുന്നു. മറവിയുടെ തിമിരപ്പാട മൂടി കാഴ്ച മങ്ങിത്തുടങ്ങുന്ന മിഴികളിലേക്ക് ആര്‍ത്തിരമ്പി വന്ന ഒരു മിന്നാമിന്നിക്കൂട്ടമാണ് […]

Posted inആരോഗ്യം

രോഗ പ്രതിരോധശേഷി കൂട്ടാന്‍ വെളുത്തുള്ളി

ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുടിലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് യുഎസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പുതിയ സമവാക്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാഗ), മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മിഗ) എന്നിവ ചേർന്നാൽ മെഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി.       പരസ്പര സഹകരണത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി – ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച. മുംബൈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട് പുനരധിവാസത്തിന് 529.50 കോടി മൂലധന നിക്ഷേ വായ്പ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

വയനാട് പുനരധിവാസത്തിന് 529.50 കോടി മൂലധന നിക്ഷേ വായ്പ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.