◾https://dailynewslive.in/ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഉറ്റബന്ധുക്കളായ അഞ്ച് പേരെ യുവാവ് വെട്ടിക്കൊന്നു. മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ് 23 വയസ്സ് മാത്രം പ്രായമുള്ള യുവാവ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പേരുമല സ്വദേശി അഫാനാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകങ്ങള്‍ നടത്തിയത്. മൂന്നു വീടുകളിലായാണ് അഫാന്‍ ഈ കൂട്ടക്കുരുതി നടത്തിയത്. അഫാന്റെ മൊഴിയനുസരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ആറ് പേരെ കണ്ടെത്തി. ഇതില്‍ അഫാന്റെ മാതാവ് ഒഴികെ എല്ലാവരും […]
രാത്രി വാർത്തകൾ
അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു.തരൂരിനെ ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായമുള്ള സുധാകരൻ പരാതികള്‍ പരിഗണിക്കാമെന്ന് തരൂരിനെ അറിയിച്ചെന്നാണ് വിവരം. മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സിപിഎം നിലപാട് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. സംഘപരിവാറുമായി സന്ധി ചെയ്തതിന്‍റെ തെളിവാണ് മോദി സര്‍ക്കാരിനുള്ള […]
പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി
മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയത്.ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്.പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്.
ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി
ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബംഗ്ലാദേശിന്റെ ചില ആരോപണങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടക്കാല സർക്കാരിലെ ആരെങ്കിലും എല്ലാ ദിവസവും എഴുന്നേറ്റ് എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നുവെന്നും നമ്മളുമായി എന്ത് തരത്തിലുള്ള ബന്ധമാണ് അവർ ആഗ്രഹിക്കുന്നതെന്ന് അവർ തീരുമാനിക്കേണ്ടതുണ്ടെന്നും 1971 മുതൽ ബംഗ്ലാദേശുമായി ഇന്ത്യക്ക് ഒരു നീണ്ടതും സവിശേഷമായതുമായ ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തു മിനിറ്റില്‍ ഇനി പേഴ്‌സണല്‍ ലോണ്‍ ലഭ്യമാകും
പേഴ്‌സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ പ്ലാറ്റ്‌ഫോമായ ‘എസ്‌ഐബി ക്വിക്ക്പിഎല്‍’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്‌സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ, ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിങ്‌സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ കഴിയും. എസ്‌ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ- അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എളുപ്പത്തിലുള്ള […]
‘മിസ്റ്റര്‍ എക്‌സ്’ ടീസര്‍ എത്തി
ആര്യയും മഞ്ജു വാരിയറും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ‘മിസ്റ്റര്‍ എക്‌സ്’ ടീസര്‍ എത്തി. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്‌സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്‌ക്കൊപ്പം ഗൗതം കാര്‍ത്തിക്, ശരത്കുമാര്‍, അനഘ, അതുല്യ രവി, റെയ്‌സ വില്‍സണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്‌ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന […]
മോഹന്‍ലാല്‍-ശോഭന ചിത്രത്തിലെ ഗാനം
മോഹന്‍ലാല്‍ സാധാരണക്കാരമായി അഭിനയിക്കുന്ന ചിത്രമാണ് ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ട ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എംജി ശ്രീകുമാര്‍ പാടി എന്നതാണ് ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഗാനം ഇപ്പോള്‍ ട്രെന്റിങ്ങില്‍ ഇടം നേടിയിരിക്കുകയാണ്. യുട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ് കണ്‍മണിപ്പൂവേ എന്ന ഗാനം. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ 2 മില്യണ്‍ വ്യൂസും ഗാനം […]
ഫോഡ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നു
ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്നും 2021 ല്‍ പിന്‍വാങ്ങിയ ഫോഡ് തിരിച്ചെത്തുന്നു. യുഎസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള മറൈമലൈ നഗറിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതായി കമ്പനി അറിയിച്ചു കഴിഞ്ഞു. നികുതി നിരക്കുകള്‍ സംബന്ധിച്ചു സര്‍ക്കാരുമായുളള അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കൂടി പൂര്‍ത്തിയായാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഫോഡും തിരിച്ചു വരവില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഇ വി കള്‍ പുറത്തിറക്കാനായിരിക്കും. മാത്രമല്ല, കയറ്റുമതിയില്‍ കൂടുതല്‍ […]
പ്രേമാശ്രമം
പതിനെട്ടുകാരിയായ മകള്‍ സോയയുടെ നിര്‍ബന്ധത്താല്‍ ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തില്‍വച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പേരുകള്‍ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവര്‍ കണ്ടെത്തുന്നു. ഒന്നുകില്‍ അത് മനസ്സിനോട്, അല്ലെങ്കില്‍ ഉടലിനോട് അതുമല്ലെങ്കില്‍ ആത്മാവിനോട്… ഉടല്‍ തൊടുന്നവര്‍ ആത്മാവിന്റെ ഭാഷയറിയുന്നവര്‍ കൂടിയായാലോ? ആദിയില്‍ ഒരാത്മാവ് ആയിരുന്നവര്‍ പരസ്പരം വേര്‍പിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്… ‘പ്രേമാശ്രമം’. ശ്രീപാര്‍വ്വതി. ഡിസി ബു്‌സ്. വില 237 രൂപ. […]
ഇന്ത്യയിലെ കാന്‍സര്‍ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നത്
ഇന്ത്യയിലെ കാന്‍സര്‍ ബാധിതരിലെ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് പഠനം. രാജ്യത്തെ കാന്‍സര്‍ സ്ഥിരീകരിച്ച അഞ്ചില്‍ മൂന്ന് പേരും മരണത്തിന് കീഴടങ്ങുന്ന നിലയാണുള്ളതെന്നും ആഗോള കാന്‍സര്‍ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മരണ നിരക്ക് കൂടുതലാണെന്നും പഠനം പറയുന്നു. ഗ്ലോബല്‍ കാന്‍സര്‍ ഒബ്സര്‍വേറ്ററി 2022, ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്സര്‍വേറ്ററി എന്നിവയുടെ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധ പ്രായ വിഭാഗങ്ങള്‍, ലിംഗഭേദങ്ങള്‍ എന്നിവയിലെ 36 തരം അര്‍ബുദ രോഗാവസ്ഥകള്‍ പരിശോധിച്ചാണ് പഠനം ഇത്തരം ഒരു […]
